അറബിക് ബ്ലോഗ് കാലഘട്ടത്തിന്റെ ആവശ്യം: കടന്നപ്പള്ളി
തിരുവനന്തപുരം: കൊവിഡ് കാലഘട്ടത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും ധര്‍മം നിര്‍വഹിക്കുന്ന പ്രക്രിയയില്‍ പ്രയോജനകരമായ സംവിധാനമാണ് അറബിക് ബ്ലോഗെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ തയാറാക്കിയ അറബിക് ബ്ലോഗിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന സവിശേഷമായ കര്‍മപദ്ധതിയാണ് കെ.എ.എം.എയുടെ ആഭിമുഖ്യത്തില്‍ തയാറാക്കിയ അറബിക് ബ്ലോഗെന്നും മന്ത്രി പറഞ്ഞു.
ംംം.മൃമയശരയഹീഴ.ശി എന്ന വെബ് അഡ്രസില്‍ ബ്ലോഗില്‍ പ്രവേശിക്കാം. ഓണ്‍ലൈന്‍ വഴി നടന്ന ചടങ്ങില്‍ ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. പി.പി ഫിറോസ് കോഴിക്കോട്, അനസ് എം. അഷ്‌റഫ് ആലപ്പുഴ, ഇ.ഐ സിറാജ് മദനി എറണാകുളം, മുനീര്‍ കിളിമാനൂര്‍. സുനീര്‍ വൈ. കൊല്ലം, നബീല്‍ എസ്. കൊല്ലം, അന്‍വര്‍ പള്ളിക്കല്‍, ആഷിഖ് മുഹമ്മദ് പത്തനംതിട്ട പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."