ഹജ്ജിന്റെ പവിത്രത ഉയര്‍ത്തിപിടിക്കാന്‍ ഹാജിമാര്‍ക്കു സാധിക്കണം: ഉമര്‍ മുസ്ലിയാര്
കണ്ണൂര്‍: പരിശുദ്ധ ഹജ്ജിന്റെ പവിത്രത ഉയര്‍ത്തിപ്പിടിക്കാന്‍ ഹാജിമാരും സമുദായവും സമൂഹവും സന്നദ്ധരാകണമെന്നു സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദ്വിദിന ഹജ്ജ് ക്യാംപിനു നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ അതിഥികളായി മക്കയിലും മദീനയിലും എത്തിച്ചേരുകയും എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് പവിത്ര മനസുമായി ഹാജിമാരായി തീരുന്ന തീര്‍ഥാടകര്‍ റബ്ബിന്റെ പവിത്രത കാത്ത് സൂക്ഷിക്കണം. മനുഷ്യജീവിതത്തിലെ മാലിന്യങ്ങള്‍ നീക്കി സൂക്ഷ്മതയോടെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉമര്‍ മുസ്ലിയാര് പറഞ്ഞു. യോഗത്തില്‍ കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, സയ്യിദ് കുഞ്ഞിസീതി തങ്ങള്‍ വളപട്ടണം, കൊതേരി മുഹമ്മദ് ഫൈസി, അബ്ദുസമദ് മുട്ടം, അബ്ദുറഹ്മാന് ദാരിമി തിരുവട്ടൂര്‍, അബ്ദുലത്തീഫ് ഇടവച്ചാല്‍ സംസാരിച്ചു. സംസ്ഥാന ഹജ്ജ് ട്രെയിനര്‍ അബ്ദുനാസര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."