വികസന മുരടിപ്പിന് താക്കീതായി മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ഓഫിസ് മാര്‍ച്ച്
ചാവക്കാട്: വികസന മുരടിപ്പിന് താക്കീതായി മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ഓഫിസ് മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും, കടല്‍ ഭിത്തി നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍ കാണിക്കുന്ന അലംഭാവത്തിലും പ്രതിഷേധിച്ചാണ് എം.എല്‍.എ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
രാവിലെ പതിനൊന്ന് മണിക്ക് മണത്തലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ വികസനമുരടിപ്പിനെതിരേയുള്ള പ്ലകാര്‍ഡുകളും പ്രദര്‍ശിപ്പിച്ചായിരുന്നു.
മാര്‍ച്ച് നഗരസഭാ ഓഫിസിന് മുന്‍പില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞു. ഗുരുവായൂര്‍ ക്ഷേത്ര നഗരിയിലും, ചാവക്കാട് ചേറ്റുവ ദേശീയ പാതയും, ചാവക്കാട് പഞ്ചാരമുക്ക് ഗുരുവായൂര്‍ പൊതുമരാമത്ത് റോഡും, എന്‍.എച്ച് പൊന്നാനി റോഡും, തകര്‍ന്ന നിലയിലാണ്.
റോഡുകളുടെ തകര്‍ച്ച വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പോലും കൊണ്ടുവരുന്നതില്‍ എം.എല്‍.എ പരാജയപ്പെട്ടുവെന്ന് നേതാക്കള്‍ ആരോപിച്ചു.വര്‍ഷങ്ങളായി കടല്‍ക്ഷോഭം നേരിടുന്ന തീരദേശത്ത് ഒരു രൂപ പോലും കടല്‍ ഭിത്തി നിര്‍മാണത്തിനോ, അറ്റകുറ്റപണികള്‍ക്കോ ചിലവഴിക്കാന്‍ എം.എല്‍.എക്കു കഴിഞ്ഞില്ലന്നും നേതാക്കള്‍ സൂചിപ്പിച്ചു.
മാര്‍ച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടം ചെയ്തു. മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍ പഞ്ചായത്തുനേതാക്കളായ തെക്കരകത്ത് കരീം ഹാജി, ആര്‍.കെ ഇസ്മായില്‍, പി.കെ ബഷീര്‍, എം.എ അബൂബക്കര്‍ ഹാജി, പി.വി ഉമ്മര്‍കുഞ്ഞി, പി.എം മുജീബ്, സുലൈമു വലിയകത്ത്, സലാം അകലാട്, എം വി ഷക്കീര്‍, അഷറഫ് പുന്നയൂര്‍, അബ്ദുല്‍ വഹാബ് എന്‍ കെ, നിയാസ് അഹമ്മദ്, കെ വി അബ്ദുല്‍ ലത്തീഫ,് ഹംസകുട്ടി ഹാജി, സിദ്ധീഖ് ആര്‍ എം, മുഹമ്മദ് റാഫി പി എം, ആര്‍ എ അബൂബക്കര്‍, ജലീല്‍ ആര്‍ വി, ആര്‍ വി മുഹമ്മദാജി, പി.വി ഷരീഫ്, കുഞ്ഞീന്‍ ഹാജി, ടി.എ ഹാരിസ്, ഹനീഫ് ചാവക്കാട്, എം.സി അബ്ദു, എ കെ മൊയ്തുണി, ബേബി മാലിക്ക,് നൗഷാദ് വടക്കേക്കാട,് ഷരീഫ് കല്ലൂര്‍, കാസീം വൈലത്തൂര്‍, എ എച്ച് ഹാരിഫ് മാര്‍ച്ചിന് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."