ബഹ്‌റൈന്‍ കെ.എം.സി.സി മൂന്നാമത് ചാര്‍ട്ടേഡ് വിമാനം ഇന്ന് പുറപ്പെടും
മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മൂന്നാമത് ചാര്‍ട്ടേഡ് വിമാനം ഇന്ന് പറന്നുയരും. ഒരു കൈക്കുഞ്ഞടക്കം 170 യാത്രക്കാരുമായാണ് ഉച്ചയ്ക്ക് 1.30ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫ് എയര്‍ വിമാനം കോഴിക്കോട്ടേക്ക് തിരിക്കുക. നേരത്തെ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ രണ്ട് ചാര്‍ട്ടേഡ് വിമാന സര്‍വിസിലൂടെ 343 പേരെ നാട്ടിലെത്തിച്ചിരുന്നു.
സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താന്‍ കെ.എം.സി.സി തയാറാണെന്നും കുറച്ചുപേരുടെ ആശങ്കള്‍ക്ക് പരിഹാരമേകി അവരെ നാട്ടിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
ജോലി നഷ്ടമായവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസിയിലെത്തി കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങി നിരവധി പ്രവാസികളാണ് ബഹ്‌റൈനില്‍ കൊവിഡ് കാരണം ദുരിതമനുഭവിക്കുന്നത്. സര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ വഴി വിമാന സര്‍വിസ് നടത്തുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. അതിനാല്‍ തന്നെ പരമാവധി ദുരിതബാധിതര്‍ക്ക് നാടണയാനുള്ള ശ്രമങ്ങളുമായി കെ.എം.സി.സി മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ട്രഷറര്‍ റസാറഖ് മൂഴിക്കല്‍ എന്നിവര്‍ പറഞ്ഞു. ബഹ്‌റൈനിലെ റിയ ട്രവല്‍സുമായി സഹകരിച്ചാണ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."