HOME
DETAILS
MAL
ഭൗമ ജല ദിനാചരണ ശില്പശാല നാളെ
backup
April 20 2017 | 23:04 PM
മലപ്പുറം: ജില്ലാ ഭരണകൂടത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നാളെ രാവിലെ 10നു ജില്ലാപഞ്ചായത്ത് ഹാളില്‍ ഭൗമ ജല ദിനാചരണ ശില്പശാല നടത്തും.
പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സിവില്‍ സ്റ്റേഷനിലെ മാതൃകാ കിണര്‍ റീചാര്‍ജ് നിര്‍മിതിയുടെ സമര്‍പ്പണം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും.
ഉച്ചയ്ക്കു രണ്ടിനു ജില്ലാ വരള്‍ച്ചാ നിവാരണ പദ്ധതിയുടെ മാര്‍ഗരേഖ തയാറാക്കുന്നതിനുള്ള ചര്‍ച്ചയുടെ ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും.
പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."