പുതിയ റേഷന്‍ കാര്‍ഡ് കിട്ടിയില്ല; കോപ്പി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
ചങ്ങരംകുളം: പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം വൈകുന്നതു ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യുമെന്നു പറഞ്ഞിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ നീളുകയായിരുന്നു.
പല റേഷന്‍ ഡീലര്‍മാരും പഴയ കാര്‍ഡ് തിരിച്ചുനല്കാതിരിക്കുന്നതാണ് ജനങ്ങളെ ഇപ്പോള്‍ ദുരിതത്തിലാക്കിയിരിക്കുന്നത്. നിലവില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ താല്‍ക്കാലികമായി നല്കിയ കാര്‍ഡിന്റെ പകര്‍പ്പ് സപ്ലൈകോ സ്റ്റാളുകളിലടക്കം പല സ്ഥലത്തും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി മണിക്കൂറുകളോളം വരിനിന്നു ബില്ലിങ് സെക്ഷനിലെത്തുമ്പോഴാണ് കാര്‍ഡിന്റെ കോപ്പി സ്വീകരിക്കില്ലെന്നു പറയുന്നത്. ഇതു തര്‍ക്കങ്ങള്‍ക്കു വഴിയൊരുക്കുന്നുമുണ്ട്.
പലയിടത്തും സപ്ലൈകോ സ്റ്റാളുകളില്‍ തര്‍ക്കത്തെ തുടര്‍ന്നു കോപ്പി സ്വീകരിക്കില്ലെന്നു നോട്ടീസ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇഷ്ടക്കാര്‍ക്കു കാര്‍ഡോ പകര്‍പ്പോ ഇല്ലാതെതന്നെ ഇവിടങ്ങളില്‍നിന്നു സാധനങ്ങള്‍ നല്‍കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. കാര്‍ഡോ പകര്‍പ്പോ ഇല്ലത്തവര്ക്കു സബ്സിഡിയില്ലാതെയാണ് സാധനങ്ങള്‍ നല്‍കുന്നതെന്നാണ് സപ്ലൈകോ അധികൃതര്‍ നല്കുന്ന മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."