ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ വീണ്ടും സജീവമായി; ബഹ്റൈനില്‍ നിന്നും രണ്ടു ദിവസങ്ങളിലായി കേരളത്തിലെത്തുന്നത് 13 വിമാനങ്ങള്‍
മനാമ: ഇടവേളക്ക് ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ വീണ്ടും സജീവമായി. ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തുന്നവര്ക്കുള്ള നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് ഈ മാസം 25 വരെ സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തിലാണിത്.
ബഹ്റൈനില്‍ നിന്നു മാത്രം രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുന്നത് 13 ചാര്‍ട്ടര്‍ വിമാനങ്ങളാണ്. വിവിധ സംഘടനകളാണിവ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ 5 വിമാനങ്ങളും കെ.എം.സി.സി, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്, സംസ്കൃതി ബഹ്റൈന്‍, ഒ.ഐ.സി.സി, ഐ.വൈ.സി.സി-ഇന്ത്യന്‍ ക്ലബ്, ബഹ്റൈന്‍ പ്രതിഭ, ഐ.സി.എഫ് എന്നിവയുടെ ഓരോ വിമാനങ്ങളുമാണ് രണ്ടു ദിവസങ്ങളിലായി കേരളത്തിലെത്തുന്നത്.
അതേ സമയം ചാര്‍േട്ടഡ് വിമാനങ്ങളില്‍ വരുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന കേരള സര്‍ക്കാറിന്റെ നിബന്ധന പിന്‍വലിക്കാത്തതിനാല്‍ ജൂണ്‍ 25 മുതലുള്ള വിമാന സര്‍വിസുകള്‍ വീണ്ടും അനിശ്ചിതത്വത്തിലാവും.
നേരത്തെ ജൂണ്‍ 20 മുതല്‍ നടപ്പാക്കാനിരുന്ന തീരുമാനം പ്രവാസി സംഘടനകളുെട അഭ്യര്‍ഥന മാനിച്ച് നീട്ടുകയായിരുന്നു. അതേസമയം, തീരുമാനം നടപ്പാക്കുന്നത് ഒരു മാസത്തേക്കുകൂടി നീട്ടണമെന്ന ആവശ്യവും പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ ആവശ്യം ബഹ്റൈന്‍ കേരളീയ സമാജം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിനു പുറമെ ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും ചാര്‍േട്ടഡ് വിമാനം സര്‍വിസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."