സഊദിയിൽ ഇന്നും ആശ്വാസ ദിനം; 4,710 രോഗ മുക്തി, 3,139 പുതിയ വൈറസ് ബാധിതർ, 39 മരണം, റിയാദിൽ 299 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ ഇന്ന് 39 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,139 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രോഗ മുക്തരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇന്ന്രേഖപ്പെടുത്തിയത്. 4,710 രോഗികളാണ് രോഗ മുക്തി നേടിയത്.
#وزارة_الصحة : فيروس #كورونا المستجد.
— أخبار 24 - السعودية (@Akhbaar24) June 23, 2020
الحالات الجديدة: 3,139 حالة
حالات التعافي : 4,710
الوفيات الجديدة : 39 pic.twitter.com/cRcp2wbwhK
അതേസമയം, ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. നിലവിൽ 2,122 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ 299 രോഗ ബാധിതർ റിയാദിലാണ് കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,346 ആയും വൈറസ് ബാധിതർ 164, 144 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 4,710 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 109,885ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."