HOME
DETAILS
MAL
പൊള്ളാച്ചി പീഡനം: അന്വേഷണ സംഘത്തെ മാറ്റി
backup
April 01 2019 | 19:04 PM
പൊള്ളാച്ചി: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പൊള്ളാച്ചി ലൈംഗിക പീഡന കേസ് അന്വേഷിച്ച പൊലിസ് സൂപ്രണ്ട് അടക്കമുള്ള അന്വേഷണ സംഘത്തെ സ്ഥലം മാറ്റി. പീഡനത്തിന് ഇരയായ കുട്ടിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് ഇത്. കൊയമ്പത്തൂര് എസ്.പി ആര്. പാണ്ഡിരാജന്‍, ഡി.എസ്.പി ആര്. ജയറാം ഉള്‍പ്പെടെയുള്ളവരെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അടിയന്തര പ്രധാന്യത്തോടെ സ്ഥലം മാറ്റിയത്.
എന്നാല്‍ ഇവര്‍ക്ക് പുതിയ ചുമതല നല്‍കിയിട്ടില്ല. പാണ്ഡിരാജന്‍ പകരം കോയമ്പത്തൂര്‍ സിറ്റി ഡെപ്യൂട്ടി കമ്മിഷനര്‍(ഗതാഗതം) സുജിത് കുമാറിന് എസ്.പിയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."