HOME
DETAILS
MAL
പുല്‍വാമയില്‍ ഇമാമിനുനേരെ തീവ്രവാദി ആക്രമണം
backup
July 06 2018 | 18:07 PM
പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം. പുല്‍വാമയിലെ പാരിഗാം ഗ്രാമത്തിലെ ഹനഫി പള്ളി ഇമാം മുഹമ്മദ് അഷ്റഫ് തോക്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വെടിയേറ്റ് ഗുരുതരമായ പരുക്കുകളോടെ ഇമാമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സുരക്ഷാ സേന ഇവിടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."