HOME
DETAILS
MAL
വൈദ്യുതി ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ ഈ വര്‍ഷം പലിശയില്ല
backup
June 24 2020 | 03:06 AM
തൊടുപുഴ: വൈദ്യുതി ബില്‍ അടക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ കെ.എസ്.ഇ.ബി ഡിസംബര്‍ 31 വരെ ഒഴിവാക്കി.
ഈ ആനുകൂല്യം ലോക്ക്ഡൗണ്‍ കാലയളവില്‍ നല്‍കിയ എല്ലാ ബില്ലുകള്‍ക്കും ബാധകമായിരിക്കും. ബില്‍ അടയ്ക്കുവാന്‍ അഞ്ച് തവണകള്‍ തിരഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ പലിശയിളവ് ബാധകമായിരിക്കും. കൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നിലവില്‍ 2020 ഡിസംബര്‍ 15 വരെ ഫിക്‌സഡ് ചാര്‍ജ് അടയ്ക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്. അവര്‍ക്കും ഈ പലിശയിളവിന്റെ ആനുകൂല്യം ലഭിക്കും.
ലോക്ക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി നല്‍കിയ ബില്ലില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ അഞ്ചു തവണകളായി ബില്‍ അടയ്ക്കുവാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."