മട്ടന്നൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം; ഉരുവച്ചാലില്‍ ഏശിയില്ല സി.പി.എം പ്രവര്‍ത്തകര്‍ കട തുറപ്പിച്ചു
മട്ടന്നൂര്‍/ഉരുവച്ചാല്‍: ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പും നഗരസഭയും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ നഗരസഭയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. മട്ടന്നൂര്‍ ടൗണിലെ മുഴുവന്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
എന്നാല്‍ നഗരസഭയിലെ പ്രധാന ടൗണുകളില്‍ ഒന്നായ ഉരുവച്ചാലില്‍ ഹര്‍ത്താല്‍ ഏശിയില്ല. മുഴുവന്‍ കടകളും പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു. ബുധനാഴ്ച്ച രാത്രി സി.പി.എം പ്രവര്‍ത്തകര്‍ ഉരുവച്ചാലിലെ കടകളില്‍ കയറി ഹര്‍ത്താലില്‍ പങ്കെടുക്കരുതെന്നും കടകര്‍ തുറക്കണമെന്നു പറയുകയും ഹര്‍ത്തലിനെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
മട്ടന്നൂരില്‍ നിന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ കടയടപ്പിക്കാന്‍ എത്തിയിരുന്നെങ്കിലും സ്ഥലത്ത് തമ്പടിച്ച സി.പി.എം പ്രവര്‍ത്തകര്‍ ഡെങ്കിപ്പനിക്ക് ഹര്‍ത്താല്‍ ആചരിക്കുകയല്ല വേണ്ടതെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നു പറയുകയുമായിരുന്നു. ശുചീകരണം കൂട്ടായി നടത്താന്‍ തയാറാണെന്നു സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞതിനെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവു കയായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മട്ടന്നൂര്‍ സി.ഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്.ഐ കെ.വി മഹേഷ്, മട്ടന്നൂര്‍ എസ്.ഐ എം.വി ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."