HOME
DETAILS

എല്ലാവരും പറയും ഇംഗ്ലിഷ് ഇംഗ്ലിഷ് പഠനനിലവാരമുയര്‍ത്താന്‍ പൊതുവിദ്യാലയങ്ങളില്‍ ലാംഗ്വേജ് ലാബുകള്‍

  
backup
April 21 2017 | 02:04 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b7%e0%b5%8d

 


കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ യു.പി സ്‌കൂളുകളില്‍ ഇംഗ്ലിഷ്, ഹിന്ദി പഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലാംഗ്വേജ് ലാബ് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാ മിഷന്‍ യോഗത്തില്‍ തീരുമാനം. വിദ്യാര്‍ഥികളില്‍ ഇംഗ്ലിഷ് ഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ യു.പി സ്‌കൂള്‍ തലം മുതല്‍ വിദഗ്ധരുടെ പ്രത്യേക ക്ലാസുകളും പ്രായോഗിക പഠന പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിരമിച്ചവരടക്കമുള്ള വിദഗ്ധ ഇംഗ്ലിഷ് അധ്യാപകരെ കണ്ടെത്തി ഉപയോഗപ്പെടുത്തും. ശനിയാഴ്ചകളില്‍ ക്ലാസുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇംഗ്ലിഷ് തിയേറ്റര്‍, മറ്റ് പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ഭാഷ അനായാസമായി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും രക്ഷാകര്‍തൃ സമിതികളുടെയും മേല്‍നോട്ടത്തിലായിരിക്കും ഇത് നടപ്പിലാക്കുക.
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലിഷ് പഠനത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനമടക്കമുള്ള മറ്റ് ഇടപെടലുകളും ഉണ്ടാകും. എല്‍.പി തലത്തിലെ അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ അംഗീകാരം സംബന്ധിച്ച് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്താനും തീരുമാനിച്ചു. ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കണക്കും ശേഖരിച്ച് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരം വിദ്യാലയങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വിപുലമായ പ്രവേശന കാംപയിന്‍ നടത്തും.
വിദ്യാലയങ്ങളുടെ ഭൗതിക, അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഓരോ സ്‌കൂളിനും പ്രത്യേക മാസ്റ്റര്‍ പ്ലാനും വികസന പദ്ധതിയും തയാറാക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. തലശ്ശേരി നഗരസഭാ അധ്യക്ഷന്‍ സി.കെ രമേശന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, എ.ഇ.ഒമാര്‍ സംബന്ധിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago