രാജി നെയ്ത ഭീമന്‍ പുതപ്പ് ഇനി നിര്‍ധനര്‍ക്ക്
കരുവാരക്കുണ്ട്: പുതപ്പ് നെയ്ത്തില്‍ ഗിന്നസ് റെക്കോഡില്‍ കരുവാരക്കുണ്ട് സ്വദേശിനി. പാവങ്ങള്‍ക്ക് പുതയ്ക്കാന്‍ സൗജന്യമായി നല്‍കാനുള്ള പുതപ്പ് നെയ്താണ് വീട്ടമ്മയും സ്വാതന്ത്ര്യ സമര സേനാനി പരേതനായ വീട്ടിച്ചോലയിലെ കല്ലറക്കപ്പറമ്പില്‍ മാത്തച്ചന്റെ മകളും ഡോ.ജോര്‍ജ് മുക്കടയുടെ ഭാര്യയുമായ രാജി ജോര്‍ജാണ് ഈ ബഹുമതിക്കര്‍ഹയായത്. ചെന്നൈയിലെ ശുഭശ്രീ നടരാജന്റെ നേതൃത്യത്തിലുള്ള മദര്‍ ഇന്ത്യ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു റെക്കോര്‍ഡിലേക്കു പരിഗണിച്ച ഭീമന്‍ പുതപ്പിന്റെ നിര്‍മാണം. ദക്ഷിണാഫ്രിക്കയുടെ പേരില്‍ നിലവിലുണ്ടായിരുന്ന കമ്പിളി കൊണ്ടു നെയ്ത ലോകത്തിലെ ഏറ്റവും വലിയ പുതപ്പ് എന്ന റെക്കോര്‍ഡാണ് ഇവര്‍ തിരുത്തിയത്.
3377 ചതുരശ്ര മീറ്റര്‍ നീളമുള്ള കമ്പിളിപ്പുതപ്പായിരുന്നു 2015ല്‍ ദക്ഷിണാഫ്രിക്കയില്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നത്. എന്നാല്‍ ഇതിനെ മറികടന്നാന്ന് 2016 ജനുവരിയില്‍ രാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ 11,148 ചതുരശ്രീമീറ്റര്‍ നീളത്തിലുളള പുതപ്പു നെയ്ത് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. പുതപ്പ് പിന്നീട് നിര്‍ധനര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."