കൊവിഡിന് മരുന്നുമായി പതഞ്ജലി; സ്ഥിരീകരിക്കുന്നത് വരെ പരസ്യം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്ക് മരുന്ന് കണ്ടെത്താനാവാതെ ശാസ്ത്ര ലോകം പകച്ചുനില്ക്കുമ്പോള് ആയുര്‍വേദ മരുന്ന് കണ്ടെത്തി എന്ന അവകാശവാദവുമായി രംഗത്തെത്തിയ ബാബ രാംദേവിന്റെ പതഞ്ജലിക്ക് തിരച്ചടി. കൊറോണില്‍ എന്ന് പേരിട്ട മരുന്ന് കൊണ്ട് ഒരാഴ്ചയ്ക്കകം കൊവിഡ് 100ശതമാനവും സുഖപ്പെടുമെന്നാണ് ബാബ രാംദേവിന്റെ അവകാശ വാദം. ഇന്നലെ മരുന്ന് പുറത്തിറക്കുകയും ചെയ്തു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സര്‍ക്കാരിന്റെ പിടിവീണത്. മരുന്നിന്റെ വിശാദാംശങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കമ്പനിയോട് വിശദീകരണം തേടി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മരുന്ന് പരിശോധിച്ച് സ്ഥിരീകരിക്കുന്നത് വരെ ഇതു സംബന്ധിച്ച പരസ്യങ്ങളും അവകാശവാദങ്ങളും പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവകാശ വാദത്തിന്റെ നിജസ്ഥിതിയോ മരുന്നിന്റെ ശാസ്ത്രീയ പഠനം സംബന്ധിച്ചോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."