200 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി: ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുന്നു
തിരുവനന്തപുരം: ഊര്‍ജ കേരള മിഷന്റെ ഭാഗമായുള്ള സൗര പദ്ധതി പ്രകാരം ഭൂതല സൗരോര്‍ജ പദ്ധതികളിലൂടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുന്നു. സൗരോര്‍ജ സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നൂറിലധികം സംരംഭകരാണ് പങ്കെടുത്തത്. ആദ്യഘട്ടത്തില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനായി റിവേഴ്‌സ് ബിഡ്ഡിങ് സംവിധാനത്തിലൂടെ പങ്കെടുക്കാന്‍ സംരംഭകര്‍ക്ക് അവസരമുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഡ്ഡിംഗ് സംവിധാനത്തിലൂടെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് സംരംഭകര്‍ ടെണ്ടറില്‍ പങ്കെടുക്കേണ്ടത്. നിര്‍ദിഷ്ട യോഗ്യതയുള്ള എല്ലാ സംരംഭകര്‍ക്കും ഈ സംവിധാനത്തിലൂടെ അവസരം ലഭിക്കും.
പദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ ഇതിനാവശ്യമായ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ഹിന്ദുസ്ഥാന്‍ പെട്രോളിയം, കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, മൈത്ര എനര്‍ജി, സോള്‍ജെന്‍, ബോഷ്, ടാറ്റ സോളാര്‍, വിക്രം സോളാര്‍, ഗള്‍ഫാര്‍, ഈസന്‍ എനര്‍ജി, ഇക്ര എനര്‍ജി, വണ്ടര്‍ലാ തുടങ്ങിയ പ്രമുഖ കമ്പനികളെ കൂടാതെ വന്‍കിട പദ്ധതികള്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമായിട്ടുള്ള വസ്തു ഉടമകളും സാങ്കേതിക വിദഗ്ധരും അടക്കം 100 ലധികം സംരംഭകര്‍ യോഗത്തില്‍ പങ്കെടുത്തു.
വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടരുമായ എന്‍.എസ് പിള്ള, ചീഫ് എന്‍ജിനീയര്‍ (കോര്‍പ്പറേറ്റ് പ്ലാനിങ് ഇന്‍ചാര്‍ജ്) ബി പ്രദീപ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."