കൃഷി വിജ്ഞാന കേന്ദ്രത്തിന് പുരസ്കാരങ്ങള്‍ ലഭിക്കാന്‍ സഹായിച്ചത് മികച്ച പ്രവര്‍ത്തനം
മലപ്പുറം: കൃഷി വിജ്ഞാന കേന്ദ്രത്തിന് പുരസ്കാരങ്ങള്‍ ലഭിക്കാന്‍ സഹായിച്ചതു മികച്ച പ്രവര്‍ത്തനം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഏറ്റവും നല്ല കെ.വി.കെക്കുള്ള പുരസ്കാരവും 2016 ലെ അടല്‍ രാഷ്ട്രീയ കൃഷി വിജ്ഞാന് പ്രോത്സാഹന്‍ പുരസ്കാരവുമാണു കൃഷി വിജ്ഞാന് കേന്ദ്രത്തിനു ലഭിച്ചത്.
വെള്ളരി വര്‍ഗ വിളകളിലെ കീടരോഗ നിയന്ത്രണത്തിനു പ്രകൃതി സൗഹൃദമായ കെണികള്‍, വേപ്പെണ്ണ അടിസ്ഥാനമാക്കിയുള്ള നീം സോപ്പ്, കൂരാറ്റകളെ തുരത്തുന്നതിനു തിളങ്ങുന്ന റിബണ്‍, തണ്ടു തുരപ്പനെയും ഓല ചുരുട്ടിയെയും നിയന്ത്രിക്കുന്നതിനു ട്രൈക്കോകാര്‍ഡുകള്‍, ചാഴിയെ നിന്ത്രിക്കാന്‍ മത്തി ശര്‍ക്കര മിശ്രിതം, കാട്ടു പന്നിക്കെതിരേ ഇക്കൊഡോണ്, മറ്റു ജൈവ ഉപാധികള്‍ തുടങ്ങിയവയാണു കീടരോഗ നിയന്ത്രണത്തിനു നടത്തിയ പ്രധാന ഇടപെടലുകള്‍.
കൃഷി വകുപ്പുമായി ചേര്‍ന്നു വിള ആരോഗ്യ പദ്ധതി വിജയകരമായി നടപ്പാക്കി. കര്‍ഷക കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയും പേറ്റന്റ് നേടുന്നതിന് സഹായിക്കുകയും ചെയ്തു. 100 കാര്‍ഷിക വിളകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ വളം നിര്‍ണയ സഹായി, വായ്പ നിര്‍ണയ സഹായി എന്നിവ സാങ്കേതിക വിദ്യകളൂടെ പ്രചാരണത്തിനു സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."