മാറിടം പാടശേഖരം നികത്താന്‍ ഭൂമാഫിയ
പാലാ: കടപ്ലാമറ്റം പഞ്ചായത്തിലെ മാറിടം പാടശേഖരം നികത്തുവാനുള്ള നീക്കങ്ങളുമായി ഭൂമാഫിയ വീണ്ടും രംഗത്ത്.
ഇട്ടിയേപ്പാറ, മാറിടം ജങ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പാടം നികത്തുവാന്‍ നീക്കം നടത്തുന്നത്. ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്‍തോതില്‍ പാടങ്ങള്‍ വാങ്ങിയവര്‍ വര്‍ഷങ്ങളായി ഇതിനുള്ള നീക്കം നടത്തി വരികയാണ്.പാടം നികത്തുവാനുള്ള നീക്കം പാടശേഖര സമിതിയുടെയും കര്‍ഷക തൊഴിലാളി സംഘടനകളുടെയും കുടിവെള്ള പദ്ധതികളുടെ ഗുണഭോക്താക്കളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. മുന്‍പ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാടത്ത് കൊടികുത്തി സമരങ്ങള്‍ നടത്തിയിരുന്നു. പലതവണ വില്ലേജ് സമിതികള്‍ക്ക് പാടം നികത്തുവാന്‍ അപേക്ഷ നല്‍കിയങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിരസിക്കുകയായിരുന്നു ഇപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനീച്ച് അനുമതി നേടുവാനുള്ള നീക്കമാണ് നടക്കുന്നത്. ഇട്ടിയേപ്പാറ പാടശേഖരത്തില്‍ കിണര്‍ കുഴിച്ച് നിലവില്‍ നാല് കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്.
നാനൂറില്‍പരം കുടുംബങ്ങള്‍ ഈ കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നുണ്ട്. വീടുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന കച്ചവട ലോബികളാണ് പാടം നികത്തുന്നതിനുള്ള നീക്കത്തിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ഷകരും വിവിധ കുടിവെള്ള പദ്ധതികളും ഗുണഭോക്താക്കളും റവന്യൂ അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പാടം നികത്തുന്നതോടെ സമീപ പാടങ്ങളിലും കൃഷി നടത്തുവാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു.
കടപ്ലാമറ്റം പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നത് ഈ ഭാഗത്തെ പദ്ധതികളില്‍ നിന്നാണ്. മാറിടം ജങ്ഷനില്‍ നരവധി ഏക്കര്‍ പാടം മുന്‍പ് നികത്തിയിരുന്നു. ഇതുമൂലം ഒഴുക്ക് തടസപ്പെട്ട് വെള്ളം കെട്ടി നിന്ന് കൃഷി നശിക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അവശേഷിക്കുന്ന പാടങ്ങള്‍ സംരക്ഷിക്കുവാനുള്ള കൂട്ടായ ശ്രമത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."