ലഹരി വില്‍പനകേന്ദ്രമായി തഴവ; വിറ്റഴിക്കുന്നത് ലക്ഷങ്ങളുടെ പദാര്‍ഥങ്ങള്‍
കരുനാഗപ്പള്ളി: യുവാക്കളെ ലക്ഷ്യംവച്ച് തഴവയില്‍ ലഹരിവസ്തുക്കളുടെ വില്‍പന വര്‍ധിക്കുന്നു. ദിനംപ്രതി വിറ്റഴിയിക്കുന്നതു ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍.
പിടിക്കപ്പെട്ടുന്നവരാകട്ടെ ഏറെയും നേരത്തെ ഇത്തരം കേസുകള്‍ക്കു പിടിയിലായവര്‍ തന്നെ. ലഹരിവസ്തുക്കളുമായി പിടിയിലക്കുന്നവര്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും പുകയില ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനായാണു പോകുന്നത്.
തഴവ കടത്തൂരില്‍ വ്യാപകമായ രീതിയില്‍ ലഹരിവസ്തുക്കളുടെ വന്‍ശേഖരമാണു പിടിക്കപ്പെടുന്നത്. വെട്ടേലി ക്ഷേത്രത്തിനു സമീപം കഴിഞ്ഞദിവസം വീട്ടിലും കടയിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് നാലു ചാക്ക് കെട്ടുകളിലായി 3,000 പാക്കറ്റ് ലഹരിവസ്തുക്കളാണ്. ഇതരസംസ്ഥാനത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി വന്‍ ലാഭത്തില്‍ വില്‍പന നടത്തുകയാണ് ഈ സംഘങ്ങള്‍ ചെയ്യുന്നത്. കവര്‍ നിരോധിത ലഹരിവസ്തു അഞ്ചുരൂപ നിരക്കില്‍ വാങ്ങി ആവിശ്യക്കാര്‍ക്ക് 40 രുപ മുതല്‍ 50 രുപ വരെ വിലയിടാക്കി വില്‍പന നടത്തുമ്പോള്‍ ഒരു പാക്കറ്റിനു വന്‍ ലാഭമാണു ലഭിക്കുക. ഇത്തരം സംഘങ്ങളുടെ വില്‍പന കേന്ദ്രമായി തഴവ കടത്തുര്‍ മാറുകയാണ്.
പലപ്പോഴും രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസും എക്‌സൈസും വരുന്നതിന് മുന്‍പ് തന്നെ ലഹരി വസ്തുക്കള്‍ മറ്റു സങ്കേതത്തിലേക്കു മാറ്റുകയാണ് ഈ സംഘങ്ങളുടെ പതിവ്. സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥിക്കള്‍ക്കു ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കന്‍ ഈ സംഘങ്ങളില്‍ പ്രത്യേകം പരിശീലനം നല്‍കിയ സംഘങ്ങളുമുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ എല്‍.എസ്.ഡി എന്നറിയപ്പെടുന്ന മയക്കുമരുന്നുകള്‍ക്കാണു പ്രിയം.
എന്നാല്‍ ഇത് കാഴ്ചയില്‍ സാധാരണക്കാരുടെ ഇടയില്‍ കുട്ടികള്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ ആണെന്നേ തോന്നൂ. ഇതിന്റെ നാലിലൊന്ന് നാവിനടിയില്‍ വച്ചാല്‍ 18 മണിക്കൂറോളം ബോധമുണ്ടാവുകയില്ലെന്ന് വിദഗ്ധര്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."