തോട്ടം തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങി ജോയ്‌സ് ജോര്‍ജ്
പീരുമേട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന് വന്‍ സ്വീകരണമൊരുക്കി പീരുമേട്ടില്‍ തോട്ടം തൊഴിലാളികള്‍. പ്ലാന്റേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ജോയ്‌സ് ജോര്‍ജ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ലയങ്ങളില്‍ മെച്ചപ്പെട്ട താമസ സൗകര്യം തൊഴിലാളികളുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യ പരിരക്ഷ, കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ആനുപാതികമായ ശമ്പള വര്‍ധന, തുടങ്ങിയവ നടപ്പിലാക്കാന്‍ കേന്ദ്ര തൊഴില്‍ വകുപ്പും സര്‍ക്കാരും മുന്നോട്ടു വരണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.
ഹൃദ്യമായ വരവേല്‍പ്പാണ് തോട്ടം മേഖലയിലുടനീളം ജോയ്‌സിന് ലഭിച്ചത്. നൂറുകണക്കിന് സ്ത്രീകള്‍ ആരതിയുഴിഞ്ഞ് സ്ഥാനാര്‍ഥിയെ വരവേറ്റു. മലയാളത്തിലും തമിഴിലും എല്ലാവരോടും നന്ദി പറഞ്ഞാണ് സ്ഥാനാര്‍ഥി മുന്നോട്ടു നീങ്ങിയത്.
രാവിലെ എട്ടിന് അണക്കരയിലായിരുന്നു തുടക്കം. ചക്കുപള്ളം പഞ്ചായത്തില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്.
തുടര്‍ന്ന് ടൂറിസം കേന്ദ്രമായ തേക്കടി ഉള്‍പ്പെടുന്ന കുമളിയിലും ആനവിലാസത്തും ചെങ്കരയിലും ഏലപ്പാറയിലും പ്രൗഢോജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി ഉപ്പുതറ പഞ്ചായത്തിലെ വളകോട് രാത്രി ഏറെ വൈകിയാണ് പര്യടനം അവസാനിച്ചത്.
ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ് തോമസ് പീരുമേട് മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ ഇ.എസ് ബിജിമോള്‍ എം.എല്‍.എ, പി.എസ് രാജന്‍, ആര്‍. തിലകന്‍, ജോസ് ഫിലിപ്, എം.ജെ. വാവച്ചന്‍, ജോണി ചെരിവുപറമ്പില്‍, ആന്റണി ആലഞ്ചേരി, കെ.പി. സലീം, പി.സി. രാജന്‍, മുഹമ്മദ് ഹുസൈന്‍, ആന്റപ്പന്‍ എന്‍. ജേക്കബ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."