HOME
DETAILS
MAL
19ാം ദിനത്തിലും ഇന്ധനവിലക്കൂട്ടി എണ്ണക്കമ്പനികള്‍: പ്രതിഷേധം കനക്കുന്നു
backup
June 25 2020 | 03:06 AM
തിരുവനന്തപുരം: ജൂണ്‍ ഏഴ് മുതല്‍ തുടങ്ങിയ ഇന്ധനവില വര്‍ധനക്ക് ഇന്നും മാറ്റമാല്ല.
തുടര്‍ച്ചയായ 19ാം ദിനത്തിലും വില ഉയര്‍ത്തി എണ്ണക്കമ്പനികള്‍ സാധാരണക്കാരുടെ പള്ളക്കടിക്കുകയാണ്. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 10 രൂപ നാലു പൈസയാണ്. പെട്രോളിന് 8 രൂപ 68 പൈസയുമാണ് കൂട്ടിയത്.
ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.18 രൂപയായി. ഡീസലിന് 75.84 രൂപയാണ് ഇന്നത്തെ വില. ജൂണ്‍ ആദ്യത്തിലാണ് എണ്ണ കമ്പനികള്‍ വില വര്‍ധനക്ക് തുടക്കം കുറിച്ചത്.
ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വില ഇന്നലെ പെട്രോള്‍ വിലയെ മറികടന്നിരുന്നു. വിലവര്‍ധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."