അശാസ്ത്രീയ ഡ്രൈനേജ് നിര്‍മാണത്തിനെതിരേ പ്രതിഷേധം ശക്തം
മാവൂര്‍: 2.25 കോടി മുടക്കിയുള്ള ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന ഡ്രൈനേജ് നിര്‍മാണത്തില്‍ അശാസ്ത്രീയത ആരോപിച്ച് പ്രതിഷേധം ശക്തം.
ചെറൂപ്പ-കുറ്റിക്കടവ് റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജും നടപ്പാതയും നിര്‍മിക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും പലയിടത്തും ഇതു ലംഘിച്ച് കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. പി.ഡബ്ല്യു.ഡി ജീവനക്കാരന്റെ വീടിനു സമീപം കുറ്റിക്കടവ് അങ്ങാടിയോടടുത്ത് പത്തു മീറ്ററില്‍ മാത്രം ഒതുക്കി അശാസ്ത്രീയ ഡ്രൈനേജ് നിര്‍മാണതിനെതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്.
തൊട്ടടുത്ത് കുറ്റിക്കടവ് അങ്ങാടി മുതല്‍ റോഡിന്റെ ഇരുസൈഡിലുമുള്ള ഇരുന്നൂറോളം മീറ്ററിലുള്ള വെള്ളം ഒഴുക്കി വിടാന്‍ സൗകര്യപ്പെടുത്താതെയാണ് ഈ അശാസ്ത്രീയ നിര്‍മാണം നടക്കുന്നത്. കോഴിക്കോട് റോഡില്‍ നിന്നു കുറ്റിക്കടവ് അങ്ങാടിയിലേക്ക് കുത്തിഒഴുകി വരുന്ന മഴവെള്ളം റോഡ് ഉയര്‍ത്തിയത് കാരണം പുഴയിലേക്കുള്ള ഡ്രൈനേജിലേക്ക് ഒഴുകാതെ ദിശതെറ്റി പരന്നൊഴുകുന്ന അവസ്ഥയാണുള്ളത്.മാത്രമല്ല, അങ്ങാടിക്ക് തൊട്ടടുത്തുള്ള വീടുകളിലും പറമ്പിലും വെള്ളം കെട്ടി നില്‍ക്കാനും തുടങ്ങി. പലതവണ ലീഗ് പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ നടപടികളൊന്നും അധികാരികള്‍ കൈക്കൊള്ളാത്തതിനാല്‍ കുറ്റിക്കടവ് അങ്ങാടിയുടെ ഇരു സൈഡില്‍നിന്നു തൊട്ടടുത്ത വയലിലേക്ക് പുതുതായി ഡ്രൈനേജ് നിര്‍മിച്ചാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാവുകയുള്ളു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കരാറുകാരും നടത്തുന്ന ഈ ഒത്തുകളിക്കെതിരേ ഇന്നലെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെത്തി.
പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, വാര്‍ഡ് മെംബര്‍ കെ. ഉസ്മാന്‍, ഓവര്‍സിയര്‍ സോമന്‍, എ.ഇ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സ്ഥലത്തെത്തി ശാശ്വത പരിഹാരം കൈകൊള്ളുമെന്നറിയിച്ചതിനാല്‍ പ്രതിഷേധക്കാര്‍ പിന്മാറി. ലീഗ് പ്രതിഷേധത്തില്‍ മാങ്ങാട്ട് അബ്ദുറസാഖ്, പാറയില്‍ സലാം, കെ.എം ബഷീര്‍, കെ.എം മുര്‍താസ്, ഷാക്കിര്‍ പാറയില്‍, സി. സലാം, ടി. ഷാഫി, സി. ഷറഫുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."