HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ഒരുക്കി സ്വകാര്യ ബസ്
backup
July 07 2018 | 05:07 AM
തിരുവമ്പാടി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്രയൊരുക്കി തിരുവമ്പാടി-മുക്കം-കോടഞ്ചേരി റൂട്ടിലോടുന്ന ടി.എം.എസ് (തിരുവമ്പാടി മോട്ടോര്‍ സര്‍വിസ്) എന്ന സ്വകാര്യ ബസ്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിരവധി ബസുകള്‍ വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും വേറിട്ട മാതൃകയാകുകയാണ് ഈ സ്വകാര്യ ബസ് ജീവനക്കാര്‍. കന്നിയാത്രയില്‍ ഉള്‍പ്പെടെ നിരവധി തവണ ഈ ബസ് മുഴുവന്‍ കലക്ഷനും പാലിയേറ്റീവുകള്‍ക്ക് നല്‍കി മാതൃകയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."