HOME
DETAILS

കുഴല്‍കിണറുകളില്‍ നിരാശ മാത്രം...!

  
backup
April 21 2017 | 19:04 PM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6



മുന്‍കാലങ്ങളില്‍ നിര്‍മിച്ച കുഴല്‍കിണറുകളിലും ജലലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ കുഴിക്കുന്ന കുഴല്‍ കിണറുകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ആഴത്തില്‍ കുഴിച്ചാല്‍ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ. മുന്‍പ് 100 അടി വെള്ളം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 150 അടി കുഴിക്കേണ്ട അവസ്ഥയാണ്. കുഴല്‍ കിണറുകളിലെ ജലലഭ്യത കുറഞ്ഞത് ഗ്രാമീണ മേഖലയിലെ കുടിവെള്ള പദ്ധതികളേയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കുഴല്‍ കിണറുകള്‍ നിര്‍മിച്ചാണ് ഗ്രാമീണ മേഖലകളില്‍ ചെറുകിട പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത്. കുഴല്‍ കിണറുകളില്‍ വെള്ളം കുറഞ്ഞതോടെ മിക്കയിടത്തും ജലവിതരണം തടസപ്പെട്ടിട്ടുണ്ട്.
ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ഗ്രാമപ്രദേശങ്ങളിലും കോളനികളിലും നടപ്പിലാക്കിയ കുടിവെള്ള പദ്ധതികളിലെല്ലാം വന്‍ അഴിമതിയാണ് അരങ്ങേറിയിരുന്നത്. കുഴിയെടുക്കുന്നതിലും മോട്ടോര്‍ പൈപ്പ് ഇടുന്നതിലും മോട്ടോറും ടാങ്കുമെല്ലാം സ്ഥാപിക്കുന്നതിലും വലിയ വെട്ടിപ്പാണ് നടന്നിട്ടുള്ളത്. മിക്കവയും 6 മാസത്തിനകം തകരാറിലാവുകയായിരുന്നു. ഇപ്പോള്‍ ജലനിരപ്പ് താഴുന്നതോടെ വെള്ളം ലഭിച്ചിരുന്ന പദ്ധതികളും പ്രയോജന രഹിതമായി.  
ഭൂമി ഖനനവും പാറഖനനവും കുന്നിടിക്കലുമെല്ലാമാണ് ജലക്ഷാമത്തിന് കാരണമാവുന്നത്. പാടശേഖരങ്ങളില്‍ നെല്‍കൃഷി നിലച്ചതോടെ മഴവെള്ളം കെട്ടിക്കിടക്കുവാനുള്ള സാധ്യതയും നഷ്ടമായി. നിലം നികത്തലും തോടുകളും കുളങ്ങളും മണ്ണിട്ട് മൂടിയതും ജലദൗര്‍ലഭ്യത്തിന് കാരണമായിട്ടുണ്ട്. നിയന്ത്രണമില്ലാതെ കുഴല്‍ കിണറുകള്‍ കുഴിച്ചതും ജലനഷ്ടം ഉണ്ടാക്കി. ഒരു വ്യക്തി കുഴല്‍ കിണര്‍ കുഴിക്കുമ്പോള്‍ ചുറ്റുവട്ടത്തെ കിണറുകളിലെ വെള്ളം താഴുക പതിവാണ്.
സര്‍ക്കാരും സ്വകാര്യ വ്യക്തികളും ഇപ്പോഴും നിയന്ത്രണമില്ലാതെ കുഴല്‍ കിണറുകള്‍ കുഴിച്ചുവരികയാണ്. ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം താഴ്ന്നുകൊണ്ടിരിക്കുന്നു. ഇവിടം കുടിവെള്ളം കിട്ടാകെണിയാകുന്ന കാലം വിദൂരമല്ല. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികളെക്കുറിച്ച് പഠനങ്ങള്‍ പോലും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടില്ല എന്നതാണ് വിചിത്രം. ഇതൊരു ചിന്താവിഷയമായിപോലും അവരുടെ മുന്നില്‍ ഇല്ലായെന്നതാണ് വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago