HOME
DETAILS

ഷംന കാസിമിനെതിരായ ബ്ലാക്ക്മെയില്‍ കേസ്: അന്വേഷണം ചലച്ചിത്രമേഖലയിലേക്കും: പിന്തുണ അറിയിച്ച് താരസംഘടന; നിയമസഹായം ലഭ്യമാക്കുമെന്നും ഭാരവാഹികള്‍

  
backup
June 25, 2020 | 6:36 AM

black-mail-case-enquiry-in-film-industry11123

കൊച്ചി: ചലച്ചിത്ര നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘത്തെക്കുറിച്ചുള്ള അന്വേഷണം സിനിമാ മേഖലയിലേക്കും. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഐ.ജി വിജയ് സാഖറേയാണ് കേസില്‍ സിനിമാമേഖലയുടെ പങ്ക് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയത്. അതേ സമയം ഷംന കാസിമിന് എല്ലാ പിന്തുണയും അറിയിച്ച് താര സംഘടനയായ അമ്മ രംഗത്തെത്തി.  ഷംനക്ക് നിയമപരമായി എന്താവശ്യത്തിനും സഹായം ചെയ്യുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വേറെയും ചലച്ചിത്ര നടികളെയും പെണ്‍കുട്ടികളെയും ഇവര്‍ വലയില്‍ കുരുക്കിയതായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുപേരാണ് ഇതുവരേ പരാതിയുമായി രംഗത്തുവന്നത്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയില്‍ താമസമാക്കിയ നടിയുമാണ് തട്ടിപ്പിന് ഇരയായവര്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചില യുവനടിമാരെയും സംഘം സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒരു നടിയില്‍ നിന്നും 10,000 രൂപയും മറ്റൊരാളില്‍ നിന്നും സ്വര്‍ണമാലയും പ്രതികള്‍ തട്ടിയെടുത്തതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി മരട് പൊലിസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
കൂടുതല്‍ ഇരകള്‍ ഉണ്ടാകുമെന്നുതന്നെയാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. ലൈംഗിക ചൂഷണത്തിനും സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള മറ്റു ഉപാധികള്‍ക്കും ഇവരെ ഉപയോഗിച്ചതായി പ്രതികള്‍ തന്നെ സമ്മതിച്ചതായും വിവരമുണ്ട്.

മറ്റൊരു നടിയേയും ഒരു മോഡലിനേയുമാണ് ഇതേ പ്രതികള്‍ ബ്ലാക്‌മെയിലിംഗ് ചെയ്തത്. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. ഇരുവരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതികളില്‍ പൊലിസ് കേസെടുത്തു.

സംഭവത്തിനു പിന്നില്‍ വലിയ കണ്ണികളുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. മാന്യത നടിച്ചാണ് ഇവരുടെ ഇടപെടലെന്നതിനാല്‍ പലരും കുടുങ്ങാന്‍ സാധ്യതകൂടുതലാണ്. സ്വര്‍ണക്കടയും വ്യവസായ സാമ്രാജ്യവും ഉള്ളവരില്‍ നിന്ന് വിവാഹാലോചനകളും മറ്റും വരുമ്പോള്‍ ആരും പ്രതികരിച്ചുപോകും. ആദ്യം സംശയവും തോന്നില്ല. ഇതാണ് ഷംന കാസിമിനും വിനയായത്. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറയുന്നു.

ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപയാണെത്രെ ആവശ്യപ്പെട്ടത്. അഡ്വാന്‍സായി മാത്രമാണ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടത്. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. ഇതേ രീതിയില്‍ തന്നെയായിരുന്നു മറ്റു ഇരകളേയും ഇവര്‍ കുടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  7 days ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  7 days ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  7 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  7 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  7 days ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  7 days ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  7 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  7 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  7 days ago