കുട്ടികളെ തിരിച്ചയക്കാന്‍ തീരുമാനിച്ചിട്ടില്ല: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
കാക്കനാട്: ജനസേവ ശിശുഭവനിലെ ഇതര സംസ്ഥാന കുട്ടികളെ തിരിച്ചയക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ മാലതി മേനോന്. ശിശുഭവന് ചെയര്മാന് ജോസ് മാവേലിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അവര്‍ വ്യക്തമാക്കി. ജനസേവയിലെ കുട്ടികള്‍ എവിടെ നിന്നുള്ളവരാണെന്നും അവരുടെ കൃത്യമായ മേല്‍വിലാസം സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരിശോധന നടത്തും. ഇക്കാര്യത്തില്‍ നിയമപരമായ അധികാരം ചൈല് വെല്‍ഫെയര്‍ കമ്മിറ്റിക്കുണ്ട്. പരിശോധന നടത്തി കുട്ടികളെ തിരിച്ചയക്കാന്‍ വെല്‍ഫെയര്‍ കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കുട്ടികളെ വിട്ടുകിട്ടാന്‍ ്അവരുടെ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമീഷനില്‍ ഉള്‍പ്പെടെ പരാതി നല്കിയ സാഹചര്യത്തിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടപടിക്കൊരുങ്ങുന്നത്. ഏപ്രില്‍ അവസാനത്തോടെ ജനസേവ ശിശുഭവനില്‍ പരിശോധ പൂര്‍ത്തിയാക്കി കുട്ടികളെ അവരവരുടെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."