സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചു: ഷംനകാസിം ഇരയായ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരേ മോഡല്‍
കൊച്ചി: ഷംനകാസിം ഇരയായ തട്ടിപ്പുകേസില്‍ പ്രതികള്‍ക്കെതിരേ പരാതിയുമായി മോഡല്‍. പ്രതികള്‍ സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്ന് ആലപ്പുഴക്കാരിയായ മോഡല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ ഭക്ഷണമില്ലാതെ എട്ട് ദിവസം തടവില്‍ പാര്‍പ്പിച്ചു. മാനസികമായി പീഡിപ്പിച്ചെന്നും വസ്ത്രം പോലുംമാറാന്‍ അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു. ഷംന കാസിമിന് എതിരായ ബ്ലാക്മെയ്ലിങ് കേസില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ പലരേയും
ലൈംഗിക ചൂഷണം ചെയ്തതായി സംശയമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.ഏഴംഗ തട്ടിപ്പ് സംഘത്തില്‍ ഇതുവരെ നാല് പ്രതികളാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."