HOME
DETAILS

കൊവിഡ്‌ കാലത്ത് കരുതലും തലോടലുമായി റിയാദ് കെ.എം.സി.സി ടെലികെയർ വിംഗ്

  
backup
June 25 2020 | 14:06 PM

kmcc-news-saudhi-today

റിയാദ്: കൊവിഡ്‌ വ്യാപനത്തെ തുടർന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിന്റെ  നേതൃത്വത്തിൽ  ആരംഭിച്ച കെ.എം.സി.സി ടെലികെയർ വിംഗ് ഇതിനകം ആയിരങ്ങൾക്ക് കരുതലും തലോടലുമായി മാറി. കൊവിഡ്‌
വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കർമ്മ നിരതരായ ടെലികെയർ ടീം വളരെ വ്യവസ്ഥാപിതമായിട്ടാണ് റിയാദിൽ പ്രവർത്തിച്ചു വരുന്നത്.  ഡോക്ടർമാരും ഫാർമസിസ്റ്റുകളുമടക്കമുള്ള ആരോഗ്യ വിദഗ്ദരും സാമൂഹ്യ പ്രവർത്തകരും കെ.എം.സി.സിയുടെ സാധാരണ പ്രവർത്തകരുമടക്കം ഈ ദൗത്യ നിർവ്വഹണത്തിൽ അവരുടെതായ ഭാഗധേയം നിർവ്വഹിച്ചു വരുന്നു.

കൊവിഡ്‌ രോഗ ലക്ഷങ്ങളുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പ്രാഥമികമായ വിവരങ്ങൾ കൈമാറുകയും ചെയ്യുക, അസ്വസ്ഥതകളുള്ളവർക്ക് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും പോസിറ്റീവ് ആയവർക്കും കൂടുതൽ പ്രയാസങ്ങളുള്ളവർക്കും ആശുപത്രി സേവനവും ലഭ്യമാക്കുക, അത്യാവശ്യ ഘട്ടത്തിൽ രോഗികളെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുക, രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന വിദഗ്ദരുടെ ഉപദേശ നിർദ്ദേശങ്ങൾ ലഭ്യമാക്കുക തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ്‌ വിംഗിന്‌ കീഴിൽ നടന്ന് വരുന്നത്.

മലയാളികൾക്ക് മാത്രമല്ല വിവിധ ഭാഷക്കാരും രാജ്യക്കാരുമായ ആളുകൾക്കും വിംഗിന്റെ സേവനം ലഭ്യമാക്കി വരുന്നു.  ദിനേന നൂറുക്കണക്കിന്‌ ആളുകൾക്കാണ്‌ വിംഗിന്റെ നേതൃത്വത്തിൽ സേവനങ്ങൾ നൽകി വരുന്നത്.  അംഗങ്ങളായ പ്രവർത്തകർ രോഗികളായവരെ കൃത്യമായ ഇടവേളകളിൽ ബന്ധപ്പെടുന്നതിനാൽ ആശങ്കയകറ്റാനും അവർക്ക് ആത്മവിശ്വാസം പകരാനും കഴിയുന്നു.  വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെയും ഷാഹിദ് മാസ്റ്ററുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടെലികെയർ വഴി നിരവധി പേരെ നേരിട്ട് ആശുപത്രിയിലെത്തിക്കാനും അവർക്ക് ആവശ്യമായ ചികിത്സ ഉറപ്പ് വരുത്താനും കഴിഞ്ഞതായി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ പറഞ്ഞു.  

മജീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഡോ. സമീർ പോളിക്ലിനിക്കിന്റെ ആംബുലൻസ് ഉപയോഗിച്ച് രോഗികളെ ആശുപത്രിയിലെത്തിച്ചു വരുന്നു.  24 മണിക്കൂറും സജീവമായിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ റിയാദിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളുടെ  വിവരങ്ങൾ കൈമാറുകയും ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരാൾ പ്രസ്തുത വ്യക്തിയുടെ വിഷയങ്ങളിലിടപ്പെട്ട് അവർക്ക്  ആവശ്യമായ സഹായങ്ങൾ നൽകുകയെ ന്നതുമാണ്‌ വിംഗിനെ പ്രവർത്തന രീതി.

ഡോ. അബ്ദുൽ അസീസ്, ഡോ. ആമീന സെറിൻ,ഡോ. അൻസാരി, ഡോ. ജഷീർ എന്നിവരടങ്ങുന്ന ഡോക്ടേർസ് പാനലാണ്‌ രോഗികൾക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകി വരുന്നത്.  ഡോ. ആമിന സറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആസ്ക് എ ഡോക്ടർ എന്ന ഗ്രൂപ്പിലെ ഡോക്ടർമാരുടെയും സേവനം ഈ രോഗികൾക്ക് നൽകി വരുന്നു.  അമീൻ അക്ബറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന റീ ബെർത്ത് സംവിധാനം വഴി കൊവിഡ്‌ രോഗ ലക്ഷണമുവർക്കും കൊവിഡ്‌ പോസിറ്റീവായി ആശുപത്രിയിൽ കഴിയുന്നവർക്കും ഫലപ്രദമായ രീതിയിൽ കൗൺസിലിംഗ് നൽകി വരുന്നു. 

രോഗികളുമായി നിരന്തരം ബന്ധപ്പെപ്പെട്ട് അവരുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും റീ ബെർത്ത് വഴി സാധിക്കുന്നു.  ആരോഗ്യ രംഗത്തെ വിദഗ്ദരെ പങ്കെടുപ്പിച്ച് ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽ കുകയും ചെയ്യുന്നു.  ലോക്ക് ഡൗൺ സമയത്ത് മരുന്നിനായി ബുദ്ധിമുട്ടുന്നവർക്ക് സൗജന്യമായി മരുന്നടക്കം എത്തിച്ചു നൽ കുകയും മറ്റു ചിലർക്ക് നാട്ടിൽ നിന്നും മരുന്നെത്തിച്ചു നൽ കുകയും ചെയ്തു.

 ഹക്കീം വഴിപ്പാറ, ഷാജഹാൻ വള്ളിക്കുന്ന്, , അബ്ദു റഹ്മാൻ ഫറോക്ക്, അഷ് റഫ് അച്ചൂർ, അഷ് റഫ് വെള്ളേപ്പാടം, ഇർഷാദ് കായക്കൂൽ, ജാബിർ വാഴമ്പ്രം, ജലീൽ തിരൂർ, കെ.ടി.അബൂബക്കർ, കബീർ വൈലത്തൂർ, ജസീല മൂസ, ശിഹാബ് തങ്ങൾ, മൻസൂർ കണ്ടം കരി, മെഹബൂബ് കണ്ണൂർ, മുബു മുബാറക്ക്, ശിഹാബ് മണ്ണാർമല, സുഹൈൽ കൊടുവള്ളി, യാക്കൂബ് ഒതായി, മുക്താർ പി.ടി.പി, മുനീർ മക്കാനി, നാസർ മംഗലത്ത്, റഫീഖ് പൂപ്പലം, സഫീർ തിരൂർ, ഹുസൈൻ കുപ്പം, മുഹമ്മദ് കണ്ടകൈ, ഷാഹുൽ ചെറൂപ്പ, ശറഫുദ്ദീൻ തുടങ്ങി ഒട്ടേറെ പ്രവർത്തകർ ടെലികെയർ സേവനത്തിനായി രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago