മോഷണം: ജുവൈനല്‍ ഹോം അന്തേവാസിയടക്കം രണ്ട് പേര്‍ പിടിയില്‍
ചെറുതുരുത്തി: നഗരത്തില്‍ പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ പ്രവര്‍ത്തിക്കുന്ന ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും തൊട്ട് സമീപം ചുങ്കത്ത് മുനവറുള്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയിലും മോഷണം നടത്തിയ കേസില്‍ രണ്ട് പേര്‍ പൊലിസ് പിടിയിലായതായി സൂചന.
കോഴിക്കോട് വെച്ച് പിടിയിലായവരില്‍ ഒരാള്‍ ജുവൈനല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മോഷണ ശ്രമത്തിനിടയിലാണ് രണ്ട് പേരും പിടിയിലായത്. മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്നവരാണ് പ്രതികള്‍.
കഴിഞ്ഞ 10 നാണ് ഇരു സ്ഥലത്തും മോഷണം നടന്നത്. സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓഫിസിന്റെ വാതില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അകത്തി മാറ്റി ഓഫിസിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ ഓഫിസിനുള്ളിലെ പത്തോളം അലമാരകള്‍ തകര്‍ക്കുകയും, സാധന സാമഗ്രികള്‍ വലിച്ച് വാരിയിട്ട് വില കൂടിയ ലാപ്പ് ടോപ്പും ചുങ്കം മുനവറുല്‍ സെക്കന്ററി മദ്‌റസയില്‍ നിന്ന് പ്രിന്‍സിപ്പാള്‍ മുനീര്‍ സഖാഫിയുടെ ഓഫിസ് മുറിയുടെ പൂട്ട് തകര്‍ത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരം രൂപയും, സഖാഫിയുടെ വില പിടിപ്പുള്ള രണ്ട് വാച്ചുകളുമാണ് മോഷ്ടിച്ചത്.
പ്രതികളെ ഇന്ന് ചെറുതുരുത്തിയിലെത്തിച്ച് തെളിവെടുക്കുമെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."