അറ്റമില്ലാതെ ദേശിയപാതയിലെ കുഴികള്‍ 'എണ്ണാമെങ്കില്‍ എണ്ണിക്കോ'
പാപ്പിനിശ്ശേരി: കല്ല്യാശ്ശേരി മുതല്‍ ധര്‍മശാല വരെ ദേശീയപാതയില്‍ എണ്ണിയാലൊടുങ്ങാത്ത കുഴികള്‍ വാഹനയാത്രികര്‍ക്ക് ദുരിതമാകുന്നു.
എണ്ണമറ്റ വാഹനാപകടങ്ങളും നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്.ഇക്കാര്യത്തില്‍ പല തവണ പരാതിയുണ്ടായിട്ടും ദേശീയ പാത വിഭാഗം നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വാഹനാപകടത്തിനു കാരണമാകുന്നത് ഇത്തരം കുഴികളാണ്. തിരക്കേറിയ ധര്‍മശാല കവലക്ക് സമീപത്തെ റോഡാകെ തകര്‍ന്ന നിലയിലാണ്.
മഴക്കാലത്തിന് മുന്‍പ് നടത്തേണ്ട അറ്റകുറ്റ പണികള്‍ കൃത്യമായി നടത്താതതിനെ തുടര്‍ന്നാണ് റോഡ് മഴ തുടങ്ങുമ്പോഴേക്കും തകരാന്‍ കാരണമായത്.
പുതുതായി മെക്കാഡം ടാറിങ് ചെയ്ത റോഡാണ് പരിപാലനത്തിലെ അപാകത കാരണം കുളമായത്.
നിത്യേനെ ആയിരക്കണക്കിന് വാഹനങ്ങള്‍കടന്നുപോകുന്ന ദേശീയ പാത ചെറുകിട വാഹനയാത്രക്കാര്‍ക്ക് മരണക്കെണിയൊരുക്കുകയാണ്. നല്ല മഴപെയ്താല്‍ ബൈക്ക് യാത്രികരുള്പ്പെടെയുള്ളവര് കുഴികാണാതെ ഇതില്‍ വീഴുകയാണ്.പുറകെ വരുന്ന ടാങ്കര്‍ ലോറികളടക്കമുള്ള വന്‍കിട വാഹനങ്ങള്‍ ഇവരുടെ ദേഹത്തു കയറിയാണ് പരുക്കേല്‍ക്കുന്നത്.
മംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് ചരക്കുഗതാഗതം നടക്കുന്നത് ഇതിലൂടെയാണ്.
കുഴിയില്‍ വീണ് ചരക്കുലോറികള്‍ മറിയുന്നതും വൈദ്യുത തൂണുകളും മറ്റും ഇടിച്ചുതകര്‍ക്കുന്നതും ഇവിടെ നിത്യസംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."