സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും
ആലപ്പുഴ: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട പൊന്നാംവെളിതോട് വെള്ളക്കെട്ട് നിവാരണപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 24ന് രാവിലെ 11 ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കൃഷിമണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോല്‍പാദന കമ്മിഷണറുമായ രാജു നാരായണസ്വാമി പദ്ധതി വിശദീകരണം നടത്തും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ തമ്പി, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എം ഷെരീഫ്, ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ടി.എച്ച്. സലാം, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ സുദര്‍ശനന്‍, മണ്ണ് പര്യവേക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ എസ്. മഞ്ജു പ്രസംഗിക്കും. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടു കൂടി നടപ്പാക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി പദ്ധതി പ്രകാരമാണ് പണികള്‍ പൂര്‍ത്തീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."