ഈ വര്‍ഷത്തോടെ കേരളം പാലുല്പാദനത്തില് സ്വയംപര്യാപ്തമാവും: മന്ത്രി കെ. രാജു
ഇരിട്ടി: ഡിസംബറോടെ കേരളം പാലുല്പാദനത്തില് സ്വയംപര്യാപ്തമാവുമെന്ന് മന്ത്രി കെ. രാജു. സംസ്ഥാന ക്ഷീരവികസന വകുപ്പ് 2018-19 വര്‍ഷം തില്ലങ്കേരി പഞ്ചായത്തില്‍ അനുവദിച്ച ക്ഷീരഗ്രാമത്തിന്റെയും 2017-18 വര്‍ഷം തില്ലങ്കേരി ക്ഷീരസംഘത്തില്‍ പണികഴിപ്പിച്ച ഹൈജീനിക് മില്‍ക്ക് കലക്ഷന്‍ റൂമിന്റെയും ഉദ്ഘാടനം തില്ലങ്കേരിയില്‍ നിര്‍വഹിക്കുകയായിരുന്ന മന്ത്രി. 2017-18 വര്‍ഷം ഇന്ത്യയില്‍ പാലുല്‍പാദനക്ഷമതയില്‍ ഒന്നാം സ്ഥാനത്തെത്തിയതിനുള്ള പുരസ്കാരം കേരളം നേടിയതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിന്ന് 10 പഞ്ചായത്തുകളാണ് ഇത്തവണ പദ്ധതിയില്‍ ഇടം നേടിയിരിക്കുന്നത്. ജില്ലയില്‍ നിന്ന് തില്ലങ്കേരി പഞ്ചായത്ത് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 50 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ഒരു ക്ഷീരഗ്രാമത്തിന് ലഭിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ് പദ്ധതി വിശദീകരിച്ചു. വി.കെ സുരേഷ് ബാബു, എന്‍.ടി റോസമ്മ, അഡ്വ. മാര്‍ഗരറ്റ് ജോസ്, പി.പി സുഭാഷ്, എം.വി ജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."