HOME
DETAILS

കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ നിര്‍മാണം പാതിവഴിയില്‍

  
backup
April 21 2017 | 21:04 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac


കോട്ടയം: അക്ഷരനഗരിയുടെ മുഖച്ഛായ മാറ്റിയെഴുതുമെന്ന പ്രഖ്യാപനവുമായി നിര്‍മാണം ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പാതിവഴിയില്‍.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഭരണം മാറിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു.
നിലവില്‍ സ്‌റ്റേഷനേത് പുറമ്പോക്കേതെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ്.തുടക്കം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയുണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍മാണം ഇഴയുകയായിരുന്നു. ഇളകി ഏതു നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ് കെട്ടിടത്തിന്റെ അവസ്ഥ. ഇത്രയും ശോച്യാവസ്ഥ നിലനില്‍ക്കുമ്പോഴും നിര്‍മാണപ്രവര്‍ത്തനത്തിന് വേഗം കൂട്ടാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നതാണ് വസ്തുത. ഗണപതി കല്യാണം പോലെ നിര്‍മാണം നീളുമ്പോഴും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുകയാണ്.നിര്‍മാണം വൈകുന്നതോടെ കംഫര്‍ട് സ്റ്റേഷന്‍ പുനര്‍നിര്‍മാണവും നീളുമെന്നതില്‍ സംശയമില്ല.
 നിര്‍മാണത്തിന്റെ ആദ്യ ഘട്ടമായി ഡിപ്പോയിലെ ഗാരേജ് ഉള്‍പ്പെടുന്ന ഭാഗം പൊളിച്ചു നീക്കി  നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും പിന്നീടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയാണുണ്ടായത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ശോച്യാവസ്ഥയിലായി.
ബസ് സ്റ്റാന്‍ഡിലെ ടാറിങ്് പൂര്‍ണമായും തകര്‍ന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. ടാറിളകി കുറ്റന്‍ കല്ലുകള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്ന ഭാഗം വലിയ കുഴിയായി മാറി. ലോ ഫ്‌ളോര്‍ ബസുകള്‍ ഉള്‍പ്പടെയുള്ളവുടെ അടിവശം തട്ടുന്നതുമൂലം കേടുപാടുകള്‍ ഉണ്ടാകുന്നുതും പതിവാണ്.
രാത്രിയില്‍ യാത്രക്കാര്‍ കല്ലുകളില്‍തട്ടി വീഴുന്നതായും പറയുന്നു. ദിവസവും ആയിരക്കണക്കിനു യാത്രക്കാര്‍ എത്തുന്ന സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ ആവശ്യത്തിനു വെളിച്ചമില്ലെന്ന പരാതിയുമുണ്ട്. നിലവില്‍ കൂടുതല്‍ ബസുകളും പാര്‍ക്കു ചെയ്യുന്നതു രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ്. രാത്രിയില്‍ ട്രിപ്പു കഴിഞ്ഞെത്തുന്ന ബസുകള്‍ കൂടി ഇവിടെ പാര്‍ക്ക് ചെയ്യുന്നതോടെ പിന്നീടെത്തുന്ന ബസുകള്‍ സ്റ്റാന്‍ഡിനു സമാന്തരമായാണ് പാര്‍ക്ക് ചെയ്യുന്നത്.
ചില സമയങ്ങളില്‍ ബസുകള്‍ നേരിട്ട് രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലൂടെ പ്രവേശിക്കുന്നതു അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിന്റെ പടിക്കെട്ടുകളും പൊളിഞ്ഞു തുടങ്ങി. ഗാരേജ് നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം പുതിയ കെട്ടിട സമുച്ചയം ഉള്‍പ്പെയെടുള്ളവ നിര്‍മിക്കേണ്ടതാണെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago