രണ്ടാം ടെര്‍മിനല്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകും
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തികളും സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങളും അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിച്ച ശേഷം നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദേശീയപാത 744 ല്‍ പ്രവേശനകവാടവും ബുക്കിങ് ഓഫീസും സര്‍ക്യൂട്ട് ഏര്യയും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇരു
ദേശീയപാതകളിലെയും പ്രവേശനകവാടങ്ങളെയും വിവിധ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം ത്വരിതഗതിയിലാണ്.
പുതുതായി നിര്‍മിക്കുന്ന മേല്‍പ്പാലത്തോടനുബന്ധിച്ച് രണ്ട് എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ടിക്കറ്റ് ബുക്കിങ് സുഗമമാക്കുന്നതിന് നിലവിലുള്ള ബുക്കിങ് ഓഫീസ് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും.
വാഹന പാര്‍ക്കിങ് സുഗമമാക്കുന്നതിന് ഒരു മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള കോര്‍പ്പറേഷന്റെ താല്‍പര്യം മേയര്‍ അറിയിച്ചു. കോര്‍പ്പറേഷനില്‍ നിന്നും ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് പരിഗണിക്കാമെന്ന് റയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കി. പൈതൃക സ്മാരകമായ കൊല്ലത്തെ ചൈനീസ് പാലസ് സംരക്ഷിക്കണമെന്ന ആവശ്യവും റയില്‍വേ പരിഗണിക്കും. കൊല്ലം റയില്‍വേ ഗുഡ്‌സ് യാര്‍ഡില്‍ തൊഴിലാളികള്‍ക്കുള്ള അസൗകര്യം എം.പി റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി.
നിര്‍മാണ പ്രവര്‍ത്തികളുടെ സന്ദര്‍ശനത്തിലും അവലോകന യോഗത്തിലും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കു പുറമേമേയര്‍ രാജേന്ദ്ര ബാബു, ദക്ഷിണ റയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബുട്ടാനി,
സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ വി.സി. സുധീഷ്, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ ആര്‍.കെ. മീന, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ ജനറല്‍ നസീര്‍ അഹമ്മദ്, ഡിവിഷണല്‍ എഞ്ചിനിയര്‍ ഇലക്ട്രിക്കല്‍ രവികുമാരന്‍നായര്‍, ഡിവിഷണല്‍ എഞ്ചിനിയര്‍ സൗത്ത് എ.വി. ശ്രീകുമാര്‍, അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ വി.ആര്‍. സുരേന്ദ്രന്‍, കൊല്ലം സ്റ്റേഷന്‍ മാസ്റ്റര്‍ പി.എസ്. അജയകുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ എം.കെ. സൂരജ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെ
ടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."