ഇറാന്‍ തെരഞ്ഞെടുപ്പ്: നജാദിനെ അയോഗ്യനാക്കി
തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മുന്‍ പ്രസിഡന്റ് അഹ്മദ് നജാദിനെ അയോഗ്യനാക്കി.
പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ യോഗ്യത സൂക്ഷ്മമായി പരിശോധിക്കുന്ന ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.
അയോഗ്യനാക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക തയാറായിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അറിയിച്ചു.
നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിക്കു പുറമെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉറ്റ സഹചാരി ഇബ്‌റാഹീം റെയ്‌സി, തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രമുഖര്‍.
അടുത്ത മാസം19നാണ് ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് . നേരത്തെ, ഖാംനഇയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നജാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
അപ്രതീക്ഷിത നീക്കത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം കമ്മിഷനു മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.
രണ്ടു തവണ ഇറാന്‍ പ്രസിഡന്റായ നജാദ് 2013 ഓഗസ്റ്റിലാണ് അധികാരമൊഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."