അന്യസംസ്ഥാന തൊഴിലാളിയെ അക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
പെരുമ്പാവൂര്‍: ഇതര സംസ്ഥാന തൊഴിലാളിയെ ദേഹോപദ്രവമേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. ഐരാപുരം സ്വദേശി പണിക്കരുകുടി മുഹമ്മദ് അല്‍ത്താഫ് (20) നെയാണ് കോടനാട് പൊലിസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ പ്രതി കഴിഞ്ഞ ജൂണില്‍ ഉച്ചയ്ക്ക് ശേഷം ഐമുറി കയ്യൂത്തിയാല്‍ ഭാഗത്ത് നിന്നും ഐമുറി കവലയില്‍ ഇറക്കാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിയെ ഓട്ടോറിക്ഷയില്‍ കയറ്റി ഐമുറി പോളിടെക്നിക്കിന് പിന്‍ഭാഗത്തുള്ള വിജനമായ മൈലാചാല് റോഡിലേക്ക് കൊണ്ട് പോയ ശേഷം മര്‍ദിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ച്ച നടത്തുകയായിരുന്നു.
സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍ പ്രകാരമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹായിയായ കൂട്ടു പ്രതിക്കായുള്ള അന്വേഷണം നടത്തി വരുന്നതായി പൊലിസ് അറിയിച്ചു. കോടനാട് എസ്.ഐ രാജേഷ്, എ.എസ്.ഐ ബഷീര്‍, രഞ്ചന്‍, സീനിയര്‍ സി.പി.ഒ രവിക്കുട്ടന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതിക്കെതിരെ മുവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി എന്നീ പൊലിസ് സ്റ്റേഷനുകളില്‍ കവര്‍ച്ചയും മോഷണവും ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."