HOME
DETAILS

തരിശു ഭൂമി കൃഷിയോഗ്യമാക്കാന്‍ കര്‍ഷക സഭയില്‍ തീരുമാനം

  
backup
July 07 2018 | 08:07 AM

%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

 


കൊച്ചി: തരിശായി കിടക്കുന്ന നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കാന്‍ പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് കര്‍ഷക ഗ്രാമസഭയില്‍ തീരുമാനമായി. പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കുഴിക്കാട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ചേര്‍ന്ന 14,15,16,17 വാര്‍ഡുകളിലെ കര്‍ഷക ഗ്രാമസഭയിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന്‍ ഗ്രാമ സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു.
തരിശുഭൂമിയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിനു കീഴില്‍ വരുന്ന 25 ഹെക്ടര്‍ ഭൂമി കൃഷി വകുപ്പുമായി ചേര്‍ന്ന് കൃഷിയോഗ്യമാക്കി തീര്‍ക്കാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി നെല്‍കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് കര്‍ഷക സഭയില്‍ കമ്മിറ്റി രൂപീകരിച്ചു.
കൂടാതെ ഓണത്തിന് ഒരു മുറം പച്ചക്കറി പ്രകാരമുള്ള വിത്ത് വിതരണവും വിവിധയിനം മുളപ്പിച്ച തൈകളുടെ വിതരണവും ഗ്രാമസഭയില്‍ നടന്നു. പയര്‍, ചീര, വെണ്ട തക്കാളി എന്നിങ്ങനെ ഏഴിലധികം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ കൃഷി വകുപ്പും പഞ്ചായത്തും സംയുക്തമായി 45000 തൈകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
കര്‍ഷക വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ഗ്രാമസഭയില്‍ കൃഷി ഓഫീസര്‍ ജോര്‍ജ് കെ.കെ പദ്ധതി വിശദീകരണം നടത്തി. കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിന് തുറന്ന വേദിയായി കര്‍ഷക ഗ്രാമസഭകള്‍ മാറിയെന്ന് കര്‍ഷകരും അഭിപ്രായപ്പെട്ടു.
കൂടാതെ ഞാറ്റുവേല ചന്തയോടനുബസിച്ച് ഹൈബ്രിഡ് വിത്തുകള്‍, കാര്‍ഷികോപകരണങ്ങള്‍, ജൈവവളങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും നടത്തി. പാടശേഖര സമിതി പ്രസിഡന്റ് അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ അശോക് കുമാര്‍, അസിസ്റ്റന്റ് കൃഷിഓഫീസര്‍ ഷൈബി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago