HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയില്‍ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശം
backup
June 26 2020 | 11:06 AM
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശം. 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
റാങ്ക് പട്ടികയില്‍ നിന്ന് യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പി എസ് സി കെഎസ്ആര്‍ടിസിക്ക് നല്‍കണം. പി എസ് സി കൈമാറുന്ന പട്ടികയില്‍ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലും ഒഴിവുകളനുസരിച്ച് ഡ്രൈവര്‍മാരെ നിയമിക്കണം.സംവരണ, സീനിയോറിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം നിയമനം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."