2005നു ശേഷമുള്ള നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന്
കല്‍പ്പറ്റ: ഇടപാടുകരില്‍ നിന്നും 2005ന് ശേഷമുള്ള നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഇപ്പോഴും ജനങ്ങളുടെ കൈകളില്‍ വിനിമയം ചെയ്‌തെത്തുന്ന നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപത്തിനായി കൊണ്ടു പോകുമ്പോഴാണ് വര്‍ഷം നോക്കി തിരികെ നല്‍കുന്നത്. 10, 20, 50,100, 500, 1000 നിരക്കിലുള്ള ഒരു നോട്ടും സ്വീകരിക്കാതെ തിരികെ തരികയാണ് ബാങ്കുകള്‍. ഇത്തരം നോട്ടുകള്‍ കൈവശം ഉള്ളവര്‍ റിസര്‍വ് ബാങ്കിന്റെ കൗണ്ടറില്‍ ചെന്നു മാറണമെന്നാണ് ഇവരുടെ നിര്‍ദേശം. എന്നാല്‍ വയനാട് ജില്ലയില്‍ ഇത്തരത്തില്‍ ഒരു കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നില്ല. സാധാരണ ജനങ്ങള്‍ പണവുമായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോയി മാറുക അസാധ്യമായ കാര്യമാണ്.
മാത്രമല്ല 2005ന് മുമ്പുള്ള നോട്ടുകള്‍ പൂര്‍ണമായും ധനകാര്യ മേഖലയില്‍ നിന്നും നീക്കംചെയ്യപ്പെട്ടിട്ടുമില്ല എന്നതിനു തെളിവാണ് ഇപ്പഴും ആളുകളുടെ കയ്യില്‍ നോട്ടുകള്‍ എത്തിച്ചേരുന്നത്.
ആയതിനാല്‍ ബാങ്കുകള്‍ തന്നെ നോട്ടുകള്‍ സ്വീകരിച്ച് റിസര്‍വ് ബാങ്കിന് കൈമാറുന്നതിനുള്ള താല്‍ക്കാലിക സൗകര്യം ഒരുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ, സെക്രട്ടറി കെ.എന്‍ രജീഷ്, ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍, ബിബിന്‍ വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."