HOME
DETAILS

സൂപ്പറാകാന്‍ ചെന്നൈ

  
backup
April 02 2019 | 20:04 PM

%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88

 

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യസും ഇന്ന് മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നു. ഇരു ടീമുകളുടെയും നാലാം മത്സരമാണിത്. തുടക്കം മുതല്‍ അപരാജിത കുതിപ്പ് നടത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്ന് മത്സരത്തില്‍ നിന്ന് ഒരു ജയം മാത്രം കൈമുതലുള്ള മുംബൈ ഇന്ത്യന്‍സുമാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോമില്‍ നില്‍ക്കുന്ന ചെന്നൈക്ക് ജയിക്കുമെന്ന ഉറച്ച വിശ്വാസമാണ്.


അതേസമയം, രണ്ട് മത്സരത്തില്‍ പരാജയപ്പെട്ട മുംബൈയുടെ കാര്യങ്ങള്‍ തുലാസിലാണ്. ധോണിയെ നേരിടണമെങ്കില്‍ മികച്ച തീരുമാനങ്ങള്‍ നടപ്പാക്കിയേ തീരു മുംബൈ ഇന്ത്യന്‍സിന്. ഹോം ഗ്രൗണ്ടാണെന്ന മുന്‍തൂക്കം മുംബൈക്കുണ്ടെങ്കിലും സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തണമെങ്കില്‍ മുംബൈക്ക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, എം.എസ് ധോണി എന്നിവര്‍ ഫോമിലേക്കുയര്‍ന്നത് ചെന്നൈക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു.


ബൗളിങ്ങില്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, ശര്‍ദുല്‍, ചഹര്‍ എന്നിവരുടെ മാന്തിക പന്തിന് മുന്നില്‍ പിടിച്ച് നിന്നാല്‍ മാത്രമേ മുംബൈക്ക് വിജയത്തെ കുറിച്ച് ആലോചിക്കേണ്ടതുള്ളു. അതേസമയം, ചെന്നൈ ബാറ്റ്‌സ്മാന്‍മാരെ കടപുഴക്കാന്‍ മുംബൈ ബൗളര്‍മാരായ കുല്‍ക്കര്‍ണി, ബെന്‍ സ്റ്റോക്‌സ്, ഉനട്കട്, ജൊഫ്ര ആര്‍ച്ചര്‍ എന്നിവര്‍ കൃത്യതയോടെ പന്തെറിഞ്ഞാല്‍ മാത്രമേ സാധിക്കൂ. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ എട്ട് റണ്‍സിനുമായിരുന്നു ചെന്നൈയുടെ വിജയം. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് മുംബൈ 37 റണ്‍സിന്റെ പരാജയം രുചിച്ചു. രണ്ടാം മത്സരത്തില്‍ കോഹ്‌ലി സംഘത്തെ ആറു റണ്‍സിന് പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ പഞ്ചാബിനോട് എട്ടു വിക്കറ്റിന്റെ തോല്‍വിയും മുംബൈ ഏറ്റുവാങ്ങിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago