വ്യവസായി അറസ്റ്റില്‍
ഗുരുഗ്രാം: മകളോടൊപ്പം അവധിദിവസം ചെലവഴിക്കാന്‍ വീട്ടില്‍ എത്തിയ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യവസായി അറസ്റ്റില്‍. ഗുരുഗ്രാമിലാണ് സംഭവം. ഇവിടെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു വ്യവസായിയും കുടുംബവും.ഇയാളുടെ മകള്‍ ദീര്‍ഘ കാലമായി വിദേശത്തു പഠിക്കുകയായിരുന്നു. അവധി ദിനം ചെലവഴിക്കാനായി നാട്ടിലെത്തിയ ഇവര്‍ തന്റെ സ്കൂള്‍ കാലത്തെ കൂട്ടുകാരിയെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു. സംഭവ ദിവസം പ്രതിയുടെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല.കുറ്റകൃത്യം നടന്ന ദിവസം രാത്രി മകളൊടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തി മുറിയുടെ പുറത്ത് എത്തിച്ചു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപെട്ടു സ്വന്തം വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം മാതാവിനോടു പറയുകയും പൊലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."