ബുരാരി കൂട്ട ആത്മഹത്യ: ആള്‍ദൈവത്തെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ബുരാരിയിലെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആള്‍ദൈവം ഗീതാ മായെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബുരാരി പ്രദേശത്ത് കച്ചവടം നടത്തിയിരുന്ന ഭാട്ടിയ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
77 കാരിയായ നാരായണ്‍ ദേവി, ഇവരുടെ മക്കളായ ഭവനീഷ് ഭാട്ടിയ, ലളിത്, പ്രതിഭ ഇവരുടെ ഭാര്യമാരും മക്കളുമടങ്ങുന്ന കുടുംബമാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
സംഭവത്തിലെ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗീതാ മായെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതില്‍ ഒരു ആള്‍ ദൈവത്തിന്റെ പങ്ക് പൊലിസ് നേരത്തെ സംശയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഗീതാ മായെ പൊലിസ് ചോദ്യം ചെയ്തത്.
ഗീതാ മായുമായി കുടുംബാംഗങ്ങള്‍ക്ക് പരിചയമുണ്ടെന്നത് തെളിയിക്കുന്ന ദൃശൃങ്ങള്‍ പുറത്തായിട്ടുണ്ട്. ഭാട്ടിയ കുടുംബത്തിന്റെ വീട് നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് ഗീതാ മാ. ഭാട്ടിയമാരുടെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന 11 പൈപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇത് നിര്‍മിച്ച് നല്‍കിയതും ഈ കോണ്‍ട്രാക്ടറാണ്. പൊലിസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. മതഭ്രമവും ദുര്‍മന്ത്രവാദത്തില്‍ താല്‍പര്യവുമുണ്ടെന്ന് കരുതുന്ന ഭാട്ടിയ കുടുംബത്തിലെ ഇളയ മകന്‍ ലളിത് ഒരു ആള്‍ ദൈവവുമായി രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതായി പൊലിസിന് സൂചന ലഭിച്ചിരുന്നു. ജൂലൈ പത്താം തീയതി കാണാമെന്ന് പറഞ്ഞാണ് ഇവര്‍ പിരിഞ്ഞതെന്നും പറയപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ഗീതാ മായെ പൊലിസ് ചോദ്യം ചെയ്തത്. ഭാട്ടിയ കുടുംബാഗങ്ങള്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പായി ബാധ് തപസ്യയെന്ന ചടങ്ങ് ചെയ്തതായി പൊലിസിന് സൂചന ലഭിച്ചു.
ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങാണിത്. എഴ് ദിവസം നീണ്ടു നില്‍ക്കുന്ന ബാധ് തപസ്യ കുടുംബം അനുഷ്ഠിച്ചിരുന്നതായി ലളിതിന്റെ ഡയറിക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."