കോണ്‍ഗ്രസ് ഇപ്പോള്‍ ബെയില്ഗാഡിയെന്ന് മോദി
ജയ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി ബെയില്‍ ഗാഡി (ജാമ്യക്കാരുടെ വണ്ടി)യായെന്ന് പ്രധാന മന്ത്രി മോദിയുടെ പരിഹാസം. കേസുകളില്‍ പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചാണ് മോദി രംഗത്തെത്തിയത്.
ജയ്പൂരില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ കേസുകളില്‍ പെട്ട ശേഷം ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി ബെയില്‍ ഗാഡിയായി മാറിയെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിനെ ബെയില്‍ ഗാഡി എന്നാണ് വിളിക്കുന്നത് മോദി പറഞ്ഞു. 2016ല്‍ പാകിസ്താന് അതിര്‍ത്തിയില്‍ കടന്നുകയറി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അവര്‍ അപഹസിക്കുകയാണ്. സൈനികരുടെ പ്രതികരണ ശേഷിയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും മോദി പറഞ്ഞു.
രാജസ്ഥാനില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കൊണ്ടാണ് മോദി ജയ്പൂരിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."