കൊവിഡ് മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്: ഇന്ത്യയില്‍ മരണം15,301, രോഗബാധിതരുടെ പട്ടികയില്‍ രാജ്യം നാലാമത്
ന്യൂയോര്‍ക്ക്: ഒരു ദിവസത്തിനിടെ ലോകത്ത് കൊവിഡ് മൂലം മരിച്ചത് 4,805 പേര്. ഇതില്‍ ആയിരത്തിലധികം പേരുടെ മരണം സംഭവിച്ചത് ബ്രസീലിലാണ്. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്കടുക്കുകയാണ്. 4.95 ലക്ഷമാണ് മരണസംഖ്യ. രോഗം ബാധിച്ചവരുടെ എണ്ണം 98.93 ലക്ഷമായി ഉയര്‍ന്നു.
44156 പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. യു.എസിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ ഇതുവരെ 1,27, 640 പേര് മരിച്ചു. ബ്രസീലില്‍ 56109 പേര്‍ക്കാണ് ജീവന് നഷ്ടമായത്. രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.
അതേ സമയം ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്കടുത്തു. ഇന്നലെത്തെ കണക്കു പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇന്നലെ മാത്രം 17,296 പേര്‍ക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,301 പേരാണ് രോഗം ബാധിച്ച് മരിച്ചത്. എന്നാല്‍ ആകെ രോഗബാധിതരില്‍ 2,85,637 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."