HOME
DETAILS

വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്

  
backup
April 02, 2019 | 9:47 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95

 

തൃശൂര്‍: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അപമാനിച്ച എ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ സി.പി.എം അദ്ദേഹത്തെ പുറത്താക്കണമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. ലതിക സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


പരാജയ ഭീതി പൂണ്ട ഇടതു നേതാക്കള്‍ക്ക് പരുഷമായി വിമര്‍ശിക്കാം. എന്നാല്‍ ലൈംഗിക ചുവയോടെ അവിവാഹിതയായ ഒരു പെണ്‍കുട്ടിയെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. ഒരിക്കല്‍ അപമാനം നേരിട്ടാല്‍ ജീവിത കാലം മുഴുവന്‍ അത് നമ്മെ പിന്തുടരും. മലമ്പുഴയില്‍ താന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ മോശം സ്ത്രീയായി വി.എസ് അച്യുതാനന്ദന്‍ ചിത്രീകരിച്ചതിന്റെ അപമാനം ഇപ്പോഴും താന്‍ നേരിട്ടുകൊണ്ടിരിക്കുയാണ്. വീട്ടുകാര്‍ നല്‍കിയ പിന്തുണകൊണ്ടു മാത്രമാണ് തനിക്കു പിടിച്ചുനില്‍ക്കാനായത്. എന്നാല്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ പേര് തിരഞ്ഞാല്‍ മോശം വാക്കുകള്‍ കാണാന്‍ കഴിയും.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളടക്കം നിരവധി വനിതകള്‍ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വിജയരാഘവന്റെ ഭാര്യ ബിന്ദു തൃശൂര്‍ കോര്‍പറേഷന്റെ മുന്‍ മേയറും പൊതുപ്രവര്‍ത്തകയുമാണ്. അവരടക്കമുള്ള സ്ത്രീകളെയാണ് വിജയരാഘവന്‍ അപമാനിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവന് എതിരേ ആഭ്യന്തര വകുപ്പ് കേസെടുക്കണം.


ഒരു പെണ്‍കുട്ടിയെ ഉന്നത നേതാവ് അപമാനിച്ചിട്ടും വനിതാ കമ്മിഷന്‍ അനങ്ങുന്നില്ല. ഇടതു നേതാക്കള്‍ സ്ത്രീകളെ അപമാനിക്കുമ്പോഴൊക്കെ മൗനം പാലിക്കുന്ന വനിതാ കമ്മിഷന്‍ രാഷ്ട്രീയം കളിക്കുകയാണ്. വിജയരാഘവനെതിരേ രമ്യാ ഹരിദാസ് നല്‍കുന്ന കേസിന് മഹിളാ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുബൈദ മുഹമ്മദ്, ബീന രവിശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

 

വനിതാ കമ്മിഷന്‍
കേസെടുക്കണം:
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

കോഴിക്കോട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെതിരേ കേസെടുക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടന്‍.


സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ വിജയരാഘവനെതിരേ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ തയ്യാറാവണം. ലിംഗസമത്വം പ്രസംഗിക്കുകയും സ്ഥാനാര്‍ഥി നിര്‍ണയത്തിലുടനീളം സ്ത്രീകളെ പടിക്കുപുറത്തു നിര്‍ത്തുകയും ചെയ്യുന്ന സി.പി.എമ്മിന്റെ സ്ത്രീവിരുദ്ധ നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നും അവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago