HOME
DETAILS

നാവുപിഴ ഇടതുമുന്നണിക്ക് തലവേദനയാകുന്നത് ആദ്യമല്ല

  
Web Desk
April 02 2019 | 21:04 PM

%e0%b4%a8%e0%b4%be%e0%b4%b5%e0%b5%81%e0%b4%aa%e0%b4%bf%e0%b4%b4-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഘട്ടത്തില്‍ നേതാക്കളുടെ നാവുപിഴ ഇടതുമുന്നണിക്ക് തലവേദനയാകുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ പിണറായി വിജയന്റെ നാവുപിഴ വലിയ പങ്കാണ് വഹിച്ചത്.


പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുകയും വിജയ പ്രതീക്ഷ ഉറപ്പിക്കുകയും ചെയ്ത എം.എ ബേബിക്കെതിരായ എന്‍.കെ പ്രേമചന്ദ്രന്റെ വിജയത്തില്‍ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ വാക്കുകള്‍ക്കുള്ള പങ്കു ചെറുതല്ല. പരനാറി പ്രയോഗത്തിനെതിരായ വിധിയെഴുത്തുകൂടിയായിരുന്നു പ്രേമചന്ദ്രന്റെ 37,649 വോട്ടിനുള്ള വിജയം. വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍ നിരവധി തവണയാണ് വിവാദമായി മാറിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മലമ്പുഴയില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ലതികാ സുഭാഷിനെതിരേ വി.എസ് നടത്തിയ പരാമര്‍ശവും വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സിന്ധു ജോയിക്കെതിരേ വി.എസ് നടത്തിയ പരാമര്‍ശവും വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി.
മത്തായി ചാക്കോയുടെ മരണശേഷം നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിലാണ് നികൃഷ്ട ജീവി പരാമര്‍ശവുമായി പിണറായി വിജയന്‍ കളം നിറഞ്ഞത്. അതിന്റെ ക്ഷീണം മാറ്റിയെടുക്കാന്‍ മുന്നണിക്ക് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു.


കോഴിക്കോട് പ്രസംഗത്തിലും രമ്യയ്‌ക്കെതിരേ വിജയരാഘവന്റെ മോശം പരാമര്‍ശം



കോഴിക്കോട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ കോഴിക്കോടു നടത്തിയ പ്രസംഗവും വിവാദത്തില്‍.


മാര്‍ച്ച് 30ന് കോഴിക്കോട് ഐ.എന്‍.എല്‍- എന്‍.എസ്.സി ലയന പ്രഖ്യാപന സമ്മേളനത്തിലാണ് പൊന്നാന്നി പ്രസംഗത്തിന് സമാനമായ രീതിയില്‍ തന്നെ വിജയരാഘവന്‍ സംസാരിച്ചത്. രമ്യ കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താന്‍ അന്തംവിട്ടു എന്നായിരുന്നു വിജയരാഘവന്‍ കോഴിക്കോട്ട് പ്രസംഗിച്ചത്.
ഈ പ്രസംഗം നടത്തി രണ്ടാം ദിവസമാണ് പൊന്നാന്നിയില്‍ ഇടതു സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ വിജയരാഘവന്‍ രമ്യക്കെതിരേ വീണ്ടും അധിക്ഷേപകരമായ രീതിയില്‍ സംസാരിച്ചത്. എന്നാല്‍ ഇവിടെ രമ്യയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രസംഗം.
പ്രസംഗം വിവാദമായതോടെ സാന്ദര്‍ഭികമായുണ്ടായ പരാമര്‍ശമാണ് ഇതെന്നായിരുന്നു വിജയരാഘവന്റെ വിശദീകരണം.
എന്നാല്‍ പ്രസംഗം ബോധപൂര്‍വമാണെന്ന് വ്യക്തമാക്കുന്നതാണ് കോഴിക്കോട്ടും പൊന്നാന്നിയിലും നടത്തിയ സമാനമായ പരാമര്‍ശങ്ങള്‍.
വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരേ രമ്യ രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്‍ വിശദീകരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  7 days ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  7 days ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  7 days ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  7 days ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  7 days ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  7 days ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  7 days ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  7 days ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  7 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  7 days ago