ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ്; സര്‍ക്കാര്‍ അപ്പീല്‍ നല്കി
കൊച്ചി: സംസ്ഥാന ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ് നാളെ നടത്താന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കി. 868 പേര്‍ക്ക് സമിതിയില്‍ അംഗത്വം നല്‍കിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാണ് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ അപ്പീലില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 10ന്തെരഞ്ഞെടുപ്പു നടത്താന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 868 പേര്‍ക്ക് വ്യാജ അംഗത്വം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി. ഇത്തരമൊരു അന്വേഷണം നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി സിംഗിള്‍ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."