HOME
DETAILS

കേരളം വിട്ടവര്‍ക്ക് കൊവിഡ്; ഒടുവില്‍ യാത്രാവഴി തേടി സര്‍ക്കാര്‍

  
backup
June 28 2020 | 05:06 AM

2356131245632-2020

തിരുവനന്തപുരം: കേരളത്തില്‍ നിന്നും പോയി ഇതര സംസ്ഥാനങ്ങളില്‍ വച്ച് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ യാത്രാവഴി കണ്ടെത്താന്‍ അവസാനം സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതര സംസ്ഥാനങ്ങളിലേക്ക് പോയി അവിടെ രോഗം സ്ഥിരീകരിച്ച 110 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ ശേഷം കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ കണക്കെടുക്കണമെന്നും അവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തണമെന്നും കഴിഞ്ഞ 18ന് നടന്ന ഉന്നതതല യോഗത്തില്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ.ബി ഇഖ്ബാല്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി കണക്ക് എടുക്കുകയും ആര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചുവെന്നും അവരുടെ കേരളത്തിലെ സമ്പര്‍ക്ക പട്ടിക എടുത്ത് പരിശോധന നടത്തണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടത്.എന്നാല്‍ ആരോഗ്യ വകുപ്പ് ഇത് മുഖവിലക്കെടുത്തില്ല. തുടര്‍ന്ന് ഇഖ്ബാല്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളും വിവരം പങ്കിട്ടാല്‍ സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ എളുപ്പത്തിലാകുമെന്നും അതുവഴി സമൂഹ വ്യാപനം തടയാന്‍ കഴിയുമെന്നുമായിരുന്നു ഇഖ്ബാല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കെബ്രഗഡയോട് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ രേഖപ്പെടുത്തിയ ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവായ 110 പേരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ച് ജില്ലകള്‍ക്ക് കൈമാറി.

കണ്ടെത്തേണ്ടത് കൊവിഡ് ബാധ
എവിടെ നിന്നെന്ന്


ഇവര്‍ യാത്ര പുറപ്പെട്ട തിയതി, പരിശോധന നടന്നത് എന്ന്, രോഗ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ, ഇവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.
തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റിലെ കണക്കനുസരിച്ച് കേരളത്തില്‍ നിന്നെത്തിയ 95 പേര്‍ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കര്‍ണാടകത്തില്‍ ഏഴു പേരുടെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയിലുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ പരിശോധിക്കുന്ന 110 പേരുടെ ലിസ്റ്റില്‍ ഇവരില്‍ എല്ലാവരുടേയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ പോസിറ്റീവായവരും പട്ടികയിലുണ്ട്. ഇവര്‍ക്ക് ഇവിടെ നിന്നാണോ യാത്രയ്ക്കിടയിലാണോ അവിടെ എത്തിയതിന് ശേഷമാണോ രോഗബാധയുണ്ടായതെന്ന് ഉറപ്പിച്ച് പറയാനാകില്ല. അതിനാല്‍ സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗബാധിതര്‍ കൂടുമ്പോള്‍ ഇവിടെ നിന്നാണോ കൊവിഡ് ബാധിച്ചത് എന്ന കാര്യം സൂക്ഷ്മമായി വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago