HOME
DETAILS
MAL
മാമ്പുഴയിലെ വെള്ളത്തിന്റെ നിറവ്യത്യാസം: ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍
backup
April 21 2017 | 23:04 PM
കോഴിക്കോട്: മാലിന്യത്തില്‍ മുങ്ങിയ മാമ്പുഴയിലെ കുന്നത്ത്പാലം മുതല്‍ പുഴമ്പ്രം വരെ നാലുകിലോ മീറ്ററിലധികം മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതിന്റെ കാരണം ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണെന്ന് സി.ഡബ്ല്യു.ആര്.ഡി.എം ശാസ്ത്രജ്ഞര്‍.
ഒഴുക്ക് നിലച്ച മാമ്പുഴയില്‍ ഒരാഴ്ചയായി വെള്ളത്തിന് നിറവ്യത്യാവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് മത്സ്യങ്ങള്‍ വ്യാപകമായി ചത്ത് പൊങ്ങിയത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സി.ഡബ്ല്യു.ആര്.ഡി.എം ശാസ്ത്രജ്ഞര്‍ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച ശേഷമാണ് ഈയൊരു നിഗമനത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."