25 മുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന ശുചിത്വവും സുരക്ഷയുമില്ലെങ്കില്‍ പിടിവീഴും
കോഴിക്കോട്: ഈ മാസം 25 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തും. നഗരത്തിലെ പ്രധാന തട്ടുകടകള്‍, ജ്യൂസ് കടകള്‍, ഐസ് പ്ലാന്റുകള്‍ എന്നിവിടങ്ങള്‍ പരിശോധിക്കും. അതേസമയം ലൈന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി നോട്ടിസ് നല്‍കി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ 13 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ നടക്കുക.
ഓഫിസര്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയായിരിക്കും പരിശോധന.
എന്നാല്‍ പേരാമ്പ്രയില്‍ പുതിയ നിര്‍ദേശപ്രകാരം ഓഫിസര്‍ ചാര്‍ജെടുത്തിട്ടുണ്ട്. അടുത്ത മാസത്തോടെ ജില്ലയിലെ മുഴുവന്‍ ഓഫിസുകളിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികളും ഉടന്‍ പൂര്‍ത്തീകരിക്കും.
കോഴിക്കോട് നഗരത്തില്‍ ജെല്ലി മിഠായി കഴിച്ച് നാലുവയസുകാരന്‍ മരിക്കുകയും മാതാവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും സംഭവിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വിവിധ ഭരണകൂടങ്ങളുടെയും സഹകരണത്തോടെ പരിശോധന കര്‍ശനമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."